അഞ്ചുനില കെട്ടിടത്തിന് തീപിടിച്ചു
text_fieldsബംഗളൂരു: നഗരത്തിലെ എസ്.പി റോഡിലെ കുമ്പർപേട്ടിലെ അഞ്ചുനില കെട്ടിടത്തിൽ പ്രവർത്തിക്കുന്ന പ്ലാസ്റ്റിക് ഗോഡൗണിന് തീപിടിച്ചു. ഇടുങ്ങിയ റോഡുകളടക്കമുള്ള അസൗകര്യങ്ങൾമൂലം രാത്രിയും തീ അണക്കാൻ പൂർണമായി കഴിഞ്ഞിട്ടില്ല. ഞായറാഴ്ച വൈകുന്നേരം മൂന്നുമണിയോടെയാണ് കെട്ടിടത്തിന്റെ മുന്നാംനിലയിൽനിന്ന് ആദ്യം തീപിടിത്തമുണ്ടായത്. സമീപത്തുള്ളവർ അഗ്നിശമനരക്ഷാസേനയെ വിവരമറിയിച്ചെങ്കിലും ഒരു മണിക്കൂർ കഴിഞ്ഞാണ് അവർ എത്തിയത്.
നിരവധി ഷോപ്പുകളും പ്ലാസ്റ്റിക് ഗോഡൗണുമാണ് ഈ കെട്ടിടത്തിൽ പ്രവർത്തിക്കുന്നത്. കുട്ടികൾക്കുള്ള കളിപ്പാട്ടങ്ങളുടെ ഷോപ്പുകളും പ്രവർത്തിച്ചിരുന്നു. ഇത്തരത്തിലുള്ള ഒരു ഷോപ്പ് പൂർണമായും കത്തിനശിച്ചു. കെട്ടിടത്തിന്റെ മേൽക്കൂരയിൽ ഷീറ്റുകൊണ്ടുണ്ടാക്കിയ വീട്ടിൽ ദമ്പതികൾ താമസിച്ചിരുന്നു. ഈ കെട്ടിടത്തിലെ ഒരു ഷോപ്പിലെ ജോലിക്കാരനും ഭാര്യ കവിതയുമായിരുന്നു ഇവിടെയുണ്ടായിരുന്നത്.
തീപടർന്ന സമയം കവിതയായിരുന്നു വീടിനകത്തുണ്ടായിരുന്നത്. താഴെയുണ്ടായിരുന്നവർ ഏണിവെച്ചും സാരി കെട്ടിയുമാണ് ഇവരെ രക്ഷിച്ചത്. തീരെ ഇടുങ്ങിയ റോഡുകളും കെട്ടിടത്തിൽ സുരക്ഷാസംവിധാനങ്ങൾ ഇല്ലാത്തതുമാണ് തീ അണക്കാൻ ഏറെ വൈകുന്നതിന് കാരണമായത്. തീപിടിത്ത കാരണം ഇതുവരെ കെണ്ടത്താനായിട്ടില്ല. ഷോർട്ട്സർക്യൂട്ടാണെന്ന് സംശയം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.