Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightമൂ​ന്നം​ഗ...

മൂ​ന്നം​ഗ കു​ടും​ബ​ത്തി​ന്‍റെ മ​ര​ണം, ഞെ​ട്ട​ലോ​ടെ മ​ല​യാ​ളി​ക​ൾ

text_fields
bookmark_border
The death of a family of three, Malayalis are shocked
cancel
camera_alt

തീ​കൊ​ളു​ത്തി മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ മ​ല​യാ​ളി കു​ടും​ബം താ​മ​സി​ച്ചി​രു​ന്ന എ​ച്ച്.​എ​സ്.​ആ​ർ. ലേ ​ഔ​ട്ടി​ലെ വീ​ട്

ബം​ഗ​ളൂ​രു: പാ​ല​ക്കാ​ട്​ സ്വ​ദേ​ശി​ക​ളാ​യ മൂ​ന്നം​ഗ​കു​ടും​ബ​ത്തി​ന്‍റെ ദാ​രു​ണ മ​ര​ണ​ത്തി​ന്‍റെ ഞെ​ട്ട​ലി​ലാ​ണ്​ ബം​ഗ​ളൂ​രു​വി​ലെ മ​ല​യാ​ളി​ക​ൾ. വെ​ള്ളി​യാ​ഴ്ച രാ​വി​​ലെ​യാ​ണ്​ കെ. ​സ​ന്തോ​ഷ്​​കു​മാ​ർ, ഭാ​ര്യ ഓ​മ​ന, മ​ക​ൾ സ​നൂ​ഷ എ​ന്നി​വ​ർ വെ​ന്തു​മ​രി​ച്ച വി​വ​രം പു​റ​ത്ത​റി​യു​ന്ന​ത്. ബം​ഗ​ളൂ​രു എ​ച്ച്.​എ​സ്.​ആ​ർ. ലേ ​ഔ​ട്ടി​ലെ സെ​ക്ട​ർ മൂ​ന്നി​ൽ 19 ബി ​​ക്രോ​സി​ൽ ഇ​വ​ർ താ​മ​സി​ച്ചി​രു​ന്ന ഫ്ലാ​റ്റി​ൽ മ​ണ്ണെ​ണ്ണ​യൊ​ഴി​ച്ച്​ തീ​കൊ​ളു​ത്തി ആ​ത്മ​ഹ​ത്യ​ചെ​യ്ത നി​ല​യി​ലാ​യി​രു​ന്നു മൃ​ത​ദേ​ഹ​ങ്ങ​ൾ.

ഇ​വ​ർ ഇ​വി​ടെ താ​മ​സം തു​ട​ങ്ങി​യി​ട്ട്​ നാ​ലു​മാ​സം ആ​കു​ന്നേ​യു​ള്ളൂ. സ​മീ​പ​വീ​ടു​ക​ളി​ലൊ​ന്നും മ​ല​യാ​ളി​ക​ൾ താ​മ​സി​ക്കു​ന്നു​മി​ല്ല. ഇ​വ​രു​ടെ വീ​ടി​നു​ള്ളി​ൽ​നി​ന്ന്​ തീ ​പ​ട​രു​ന്ന​ത്​ സ​മീ​പ​വീ​ട്ടു​കാ​രാ​ണ്​ ക​ണ്ട​ത്. വെ​ള്ളി​യാ​ഴ്ച പു​ല​ർ​ച്ച 5.30 ഓ​ടെ​യാ​യി​രു​ന്നു സം​ഭ​വം. സ​മീ​പ​വാ​സി​ക​ൾ ഓ​ടി​യെ​ത്തി ബ​ക്ക​റ്റു​കൊ​ണ്ടും മ​റ്റും തീ ​കെ​ടു​ത്താ​ൻ ശ്ര​മി​ച്ചു. ആ​ർ​ക്കും ഉ​ള്ളി​ൽ ക​യ​റാ​ൻ ക​ഴി​ഞ്ഞി​രു​ന്നി​ല്ല. പു​റ​ത്തെ ഗേ​റ്റും അ​ക​ത്തെ വാ​തി​ലു​ക​ളും ഉ​ള്ളി​ൽ​നി​ന്ന്​ പൂ​ട്ടി​യ നി​ല​യി​ലാ​യി​രു​ന്നു. ഈ ​ഫ്ലാ​റ്റി​ന്​ മു​ക​ളി​ലാ​ണ്​ കെ​ട്ടി​ട​ത്തി​ന്‍റെ ഉ​ട​മ​സ്ഥ​നും താ​മ​സി​ച്ചി​രു​ന്ന​ത്.

ഇ​ദ്ദേ​ഹം സം​ഭ​വ​ദി​വ​സം ഇ​വി​ടെ​യു​ണ്ടാ​യി​രു​ന്നി​ല്ലെ​ന്നും അ​യ​ൽ​വാ​സി​ക​ൾ പ​റ​ഞ്ഞു. ബൊ​മ്മ​ന​ഹ​ള്ളി മം​ഗ​മ്മ​ന​പാ​ള്യ​യി​ൽ എ​സ്.​എ​ൽ.​എ​ൻ എ​ൻ​ജി​നീ​യ​റി​ങ്​ എ​ന്ന സ്ഥാ​പ​നം ന​ട​ത്തു​ക​യാ​ണ്​ സ​ന്തോ​ഷ്കു​മാ​ർ. സ​ന്തോ​ഷ്കു​മാ​റി​ന്​​ ക​ട​ബാ​ധ്യ​ത​യു​ണ്ടാ​യി​രു​ന്ന​താ​യും ഇ​തി​നാ​ൽ തീ​കൊ​ളു​ത്തി കു​ടും​ബം ആ​ത്മ​ഹ​ത്യ​ചെ​യ്യു​ക​യാ​യി​രു​ന്നു​വെ​ന്നും എ​സ്.​എ​ച്ച്.​ആ​ർ ലേ ​ഔ​ട്ട്​ പൊ​ലീ​സ്​ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:crime newsDeathnews
News Summary - The death of a family of three, Malayalis are shocked
Next Story