സംഭവം ഞെട്ടിപ്പിക്കുന്നത്; നീതിയുക്തമായ അന്വേഷണം വേണം -സിദ്ധരാമയ്യ
text_fieldsസിദ്ധരാമയ്യ
ബംഗളൂരു: ലോക്സഭയിലുണ്ടായ സുരക്ഷാവീഴ്ചയിൽ ഞെട്ടൽ രേഖപ്പെടുത്തിയ മുഖ്യമന്ത്രി സിദ്ധരാമയ്യ, സംഭവത്തിൽ നീതിയുക്തമായ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടു.
വൻ സുരക്ഷാവീഴ്ചയാണുണ്ടായത്. സംഭവത്തിനു പിന്നിലെ മുഴുവൻ യാഥാർഥ്യങ്ങളും നീതിപൂർവമായ അന്വേഷണത്തിലൂടെ പുറത്തുകൊണ്ടുവരാൻ കേന്ദ്ര സർക്കാറിന്, വിശേഷിച്ചും ആഭ്യന്തരമന്ത്രി അമിത് ഷാക്ക് ഉത്തരവാദിത്തമുണ്ട്. സംഭവത്തെ അപലപിക്കുന്നു. എല്ലാ പാർലമെന്റ് അംഗങ്ങളും സുരക്ഷിതരാണെന്നത് ആശ്വാസകരമാണ്. 22 വർഷം മുമ്പ് നടന്ന പാർലമെന്റ് ആക്രമണത്തിന്റെ വാർഷിക വേളയിലാണ് ഈ ആക്രമണം അരങ്ങേറിയത് എന്നതും 2001ലെ ആക്രമണ സമയത്തും എൻ.ഡി.എ സർക്കാറായിരുന്നു എന്നതും ശ്രദ്ധിക്കപ്പെടേണ്ട വസ്തുതയാണ്. ഇത് രാജ്യത്തിന്റെ സുരക്ഷയെ കുറിച്ച് ഒരുപാട് ചോദ്യങ്ങളുയർത്തുന്നുണ്ട്. രാജ്യത്തിന്റെ പാർലമെന്റ് സുരക്ഷിതമല്ലാതാവുമ്പോൾ രാജ്യാതിർത്തിയും സുരക്ഷിതമാണോ എന്ന ചോദ്യവും സ്വാഭാവികമായി ഉയരും. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഈ ചോദ്യങ്ങൾക്ക് ഉത്തരം നൽകേണ്ടത് -സിദ്ധരാമയ്യ ചൂണ്ടിക്കാട്ടി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.