കുറുക്കനെ വളർത്തിയ കര്ഷകന് അറസ്റ്റില്‍
text_fieldsബംഗളൂരു: അന്ധവിശ്വാസത്തിന്റെ പേരിൽ കുറുക്കനെ വീട്ടിൽ വളർത്തിയ കർഷകൻ അറസ്റ്റിൽ. തുമകുരു ഹെബ്ബൂരിലെ കോഴി ഫാം ഉടമ ലക്ഷ്മികാന്താണ് അറസ്റ്റിലായത്. ഗ്രാമത്തിന്റെ തൊട്ടടുത്ത തടാകക്കരയില്‍ കുറച്ചു ദിവസം മുമ്പ് കുറുക്കൻ കുഞ്ഞിനെ കണ്ട ലക്ഷ്മികാന്ത് അത് ഭാഗ്യം കൊണ്ടുവരുമെന്ന വിശ്വാസത്തില്‍ രഹസ്യമായി വീട്ടിൽ സംരക്ഷണം നല്‍കുകയായിരുന്നു.
കുറുക്കനെ കണി കാണുന്നത് ഐശ്വര്യം കൊണ്ടുവരുമെന്ന് ഗ്രാമീണരിൽ പലരും വിശ്വസിക്കുന്നുണ്ട്. ഇതിനായി ചിലർ കിടപ്പുമുറികളിൽ കുറുക്കന്റെ ഫോട്ടോ പതിക്കാറുമുണ്ട്. ലക്ഷ്മികാന്ത് കുറുക്കനെ വളർത്തുന്നതറിഞ്ഞ സി.ഐ.ഡിയിലെ ഫോറസ്റ്റ് വിങ് ഉദ്യോഗസ്ഥർ ഇയാളെ പിടികൂടുകയായിരുന്നു. കുറുക്കൻ വനംവകുപ്പിന്റെ നിരീക്ഷണത്തിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.