നിലക്കടല മേളക്ക് തുടക്കം
text_fieldsബംഗളൂരു: അഞ്ച് ദിവസം നീളുന്ന നിലക്കടല മേളക്ക് ബംഗളൂരു ദൊഡ്ഡഗണപതി ക്ഷേത്രം പരിസരത്ത് തിങ്കളാഴ്ച തുടക്കമായി. നാനാ ഭാഗങ്ങളിൽനിന്ന് വിവിധയിനം നിലക്കടലകളുമായി കർഷകർ എത്തി. ബസവനഗുഡി സംസ്കൃതിയുടെ ഭാഗമാണ് മേള. എട്ട് ലക്ഷത്തോളം സന്ദർശകരെയാണ് സംഘാടകർ പ്രതീക്ഷിക്കുന്നത്.
അനുബന്ധ ആഘോഷങ്ങളുടെ പ്രധാന വേദിയായ ദൊഡ്ഡ ഗണപതി ക്ഷേത്രത്തിൽ പ്രഥമ ദിനം തന്നെ വൻ ജനാവലിയാണ് എത്തിയത്. ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ 200ലധികം പൊലീസുകാരെ വിന്യസിച്ചിട്ടുണ്ട്. വാച്ച് ടവറുകളും സി.സി.ടി.വി കാമറകളും സ്ഥാപിച്ചു. തദ്ദേശീയർക്ക് മേളയിൽ എത്തിച്ചേരാൻ പ്രത്യേക ഗതാഗത സംവിധാനങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.