ചർമാടി ചുരത്തിൽ കൊമ്പനിറങ്ങി; ബൈക്ക് യാത്രക്കാർക്ക് മുന്നറിയിപ്പ്
text_fieldsബംഗളൂരു: ചര്‍മാടി ചുരം പാതയില്‍ ഒറ്റക്കൊമ്പന് ഇറങ്ങിയതിനാല്‍ ബൈക്ക് യാത്രികള്‍ മുന്‍കരുതലോടെ യാത്ര ചെയ്യണമെന്ന് വനംവകുപ്പ് അധികൃതര്‍ മുന്നറിയിപ്പ് നൽകി. നാലാം വളവിന് സമീപത്തും ഏഴാം വളവിന് സമീപത്തുമായാണ് ഒറ്റയാനെ കണ്ടത്. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് വനംവകുപ്പ് അധികൃതര്‍ സ്ഥലത്തെത്തി പരിശോധന നടത്തിയെങ്കിലും ആനയെ കണ്ടെത്താനായില്ല.
ഇടതൂര്‍ന്ന വനമേഖലയായ ചര്‍മാടി കാടുകള്‍ വന്യജീവികളുടെ വിഹാര കേന്ദ്രമാണ്. മുമ്പും പ്രദേശത്ത് ആനകളുടെ ഉപദ്രവം ഉണ്ടായിട്ടുണ്ട്. ചുരംപാതയിൽ രാത്രി കാലങ്ങളില്‍ മാത്രം കണ്ടിരുന്ന ആനകള്‍ പകലും പുറത്തിറങ്ങിയതോടെ ജനം ഭീതിയിലാണ്. കാടിനുള്ളിലെ വരള്‍ച്ചയും ക്ഷാമവും മൂലം ഭക്ഷണവും വെള്ളവും തേടിയാണ് ആനകള്‍ കാടിന് പുറത്തുവരുന്നതെന്നാണ് അധികൃതരുടെ വിശദീകരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.