ഇ-പ്രസാദ സേവനവുമായി മുസ്റെ വകുപ്പ്
text_fieldsബംഗളൂരു: ക്ഷേത്രങ്ങളിലെ വഴിപാടുകൾ വീട്ടുപടിക്കൽ എത്തിക്കാൻ മുസ്റെ വകുപ്പ് ഇ-പ്രസാദ സേവനം ആരംഭിച്ചു. രണ്ടാഴ്ചക്കുള്ളിൽ സംസ്ഥാനത്തുടനീളമുള്ള 400 ക്ഷേത്രങ്ങളിൽ ഈ സേവനം ലഭ്യമാകുമെന്ന് അധികൃതർ അറിയിച്ചു.
സംസ്ഥാനത്തെ 10 പ്രധാന ക്ഷേത്രങ്ങളിൽനിന്ന് ഓൺലൈൻ പ്രസാദ വിതരണത്തിനായി വകുപ്പ് തുടക്കത്തിൽ ഒരു പൈലറ്റ് പദ്ധതി ആരംഭിച്ചിരുന്നു. ഇതിന് ഭക്തരിൽനിന്ന് മികച്ച പ്രതികരണം ലഭിച്ചിരുന്നു.
കാൽ ലക്ഷത്തിലധികം ഭക്തർ ഈ സേവനം പ്രയോജനപ്പെടുത്തി. വൃദ്ധർ, വികലാംഗർ, ഗർഭിണികൾ, കൈക്കുഞ്ഞുങ്ങളുള്ളവർ തുടങ്ങി ക്ഷേത്ര സന്ദർശനം പ്രയാസമായവർക്കാണ് ഇ-പ്രസാദ സേവനം കൂടുതലും ഉപകാരപ്പെടുക. ഭക്തർക്ക് അവരുടെ ഇഷ്ടപ്പെട്ട ക്ഷേത്രത്തിൽനിന്ന് ഓൺലൈനായി പ്രസാദം ബുക്ക് ചെയ്ത് അവരുടെ വീടുകളിൽ എത്തിക്കാം.
‘മൂകാംബിക ക്ഷേത്രം, ചാമുണ്ഡേശ്വരി ക്ഷേത്രം, കുക്കെ സുബ്രഹ്മണ്യ, ദത്താത്രേയ ക്ഷേത്രം, രേണുക യെല്ലമ്മ ക്ഷേത്രം എന്നിവയുൾപ്പെടെയുള്ള ഇടങ്ങളിൽ പൈലറ്റ് പദ്ധതിയായി അവതരിപ്പിച്ചപ്പോൾ ഭക്തരിൽനിന്ന് മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്നും ബാക്കി ക്ഷേത്രങ്ങളിലേക്കും ഉടൻ സേവനം വ്യാപിപ്പിക്കാൻ പദ്ധതിയിടുന്നതായും മുസ്റായി വകുപ്പ് കമീഷണർ ഡോ. വെങ്കിടേഷ് പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.