നിയമസഭ കണ്ടും മുഖ്യമന്ത്രിയെ തൊട്ടും കഡബയിലെ കുരുന്നുകൾ
text_fieldsമംഗളൂരു: ദക്ഷിണ കന്നട ജില്ലയിൽ കഡബ താലൂക്കിലെ ബിലൈനലെ കൈകമ്പ ഗവ. പ്രൈമറി സ്കൂൾ വിദ്യാർഥികൾക്ക് വിനോദ -പഠനയാത്ര അവിസ്മരണീയ അനുഭവമായി. നിയമസഭയുടെ ശൈത്യകാല സമ്മേളനം നടക്കുന്ന ബെളഗാവി സുവർണ സൗധ തിങ്കളാഴ്ചയാണ് അവർ സന്ദർശിച്ചത്.
മുഖ്യമന്ത്രി സിദ്ധരാമയ്യ കുരുന്നുകൾക്ക് അപ്പൂപ്പനായി. അദ്ദേഹത്തിന്റെ വിവരണം ഹൃദ്യമായ അനുഭൂതിയിൽ പലരും തൊട്ടു. വിദ്യാഭ്യാസ വിനോദയാത്രയുടെ ഭാഗമായി ബിലിനെലെ 33 വിദ്യാർഥികളുടെ സംഘമാണ് അധ്യാപകരോടൊപ്പം സുവർണ സൗധ സന്ദർശിച്ചത്. നിയമസഭ സ്പീക്കറും മംഗളൂരു എം.എൽ.എയുമായ യു.ടി ഖാദറുമായുള്ള ആശയവിനിമയത്തോടെയാണ് ഇവരുടെ സന്ദർശനം ആരംഭിച്ചത്.
ഭരണഘടനയുടെ ആമുഖം ചൊല്ലി വിദ്യാർഥികൾ ഖാദറിനെ ആകർഷിച്ചു. സ്പീക്കർ അവരെ മുഖ്യമന്ത്രിക്കരികിലെത്തിച്ചു. മുഖ്യമന്ത്രി സിദ്ധരാമയ്യയെ കണ്ടപ്പോൾ വിദ്യാർഥികൾ വീണ്ടും ഭരണഘടനയുടെ ആമുഖം വായിച്ചു. വിദ്യാർഥികളെയും അധ്യാപകരെയും അവരുടെ അർപ്പണബോധത്തെ അഭിനന്ദിച്ച മുഖ്യമന്ത്രി, അവരുടെ ശ്രമത്തെ അഭിനന്ദിച്ചു. ആശയവിനിമയത്തിനിടയിൽ, ബസവണ്ണ വിഭാവനം ചെയ്ത 12ാം നൂറ്റാണ്ടിലെ ജനാധിപത്യ വേദിയുടെ ചരിത്രപരമായ പ്രാധാന്യം സിദ്ധരാമയ്യ വിശദീകരിച്ചു. വിദ്യാർഥികൾക്കൊപ്പം പ്രധാനാധ്യാപിക പവിത്ര, എസ്.ഡി.എം.സി പ്രസിഡന്റ് നവീൻ, അധ്യാപിക വനിത തുടങ്ങിയവരും ഉണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.