പ്രതിരോധമന്ത്രിയുടെ വാഹനവ്യൂഹത്തിന് തടസ്സം സൃഷ്ടിച്ചയാൾ അറസ്റ്റിൽ
text_fieldsബംഗളൂരു: ഈ മാസം ഒമ്പതിന് ബംഗളൂരുവിൽ പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങിന്റെ അകമ്പടി വാഹനവ്യൂഹം തടസ്സപ്പെടുത്താൻ ശ്രമിച്ചയാളെ കബ്ബൺ പാർക്ക് പൊലീസ് ബുധനാഴ്ച അറസ്റ്റ് ചെയ്തു. അഹമ്മദ് ദിൽവാർ ഹുസൈൻ എന്നയാളാണ് അറസ്റ്റിലായതെന്ന് പൊലീസ് പറഞ്ഞു. ഉച്ചകഴിഞ്ഞ് മന്ത്രിയുടെ വാഹനവ്യൂഹം നഗരത്തിലെ അനിൽ കുംബ്ലെ സർക്കിളിന് സമീപം എത്തിയപ്പോൾ മോട്ടോർ ബൈക്കിൽ വരികയായിരുന്ന ഹുസൈൻ വാഹനവ്യൂഹത്തെ മറികടക്കാൻ ശ്രമിച്ചു.
ദിനേശ് എന്ന കോൺസ്റ്റബിൾ തടഞ്ഞപ്പോൾ ഹുസൈൻ ഇടിച്ചുവീഴ്ത്തി രക്ഷപ്പെടാൻ ശ്രമിച്ചു എന്നാണ് പരാതി. ദിനേശ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കബ്ബൺ പാർക്ക് പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.