റൂഹാനി ഇജ്തിമ ആത്മീയ സമ്മേളനത്തിന് ഒരുക്കം പൂർത്തിയായി
text_fieldsബംഗളൂരു ഖുദ്ദൂസ് സാഹിബ് ഈദ്ഗാഹ് മൈതാനിയിൽ നടക്കുന്ന റൂഹാനി ഇജ്തിമ ആത്മീയ സമ്മേളനത്തിന്റെ പോസ്റ്റർ
പ്രകാശനം എൻ.കെ.എം ഷാഫി സഅദിയുടെ നേതൃത്വത്തിൽ നിർവഹിച്ചപ്പോൾ
ബംഗളൂരു: റമദാൻ ഇരുപത്തിഒന്നാം രാവിൽ ബംഗളൂരു ഖുദ്ദൂസ് സാഹിബ് ഈദ്ഗാഹ് മൈതാനിയിൽ നടക്കുന്ന റൂഹാനി ഇജ്തിമ ആത്മീയ സമ്മേളനത്തിന് ഒരുക്കങ്ങൾ പൂർത്തിയായതായി സംഘാടകർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. വൈകീട്ട് മൂന്നിന് പ്രാരംഭ ചടങ്ങിന് എസ്.ജെ.യു പ്രസിഡന്റ് നാസർ അഹ്സനി നേതൃത്വം നൽകും. വൈകുന്നേരം നാലിന് ആരംഭിക്കുന്ന കുടുംബ സംഗമത്തിൽ ആയിരത്തിലേറെ കുടുംബങ്ങൾ സംബന്ധിക്കും. എസ്.എം.എ പ്രസിഡന്റ് ഹകീം ആർ.ടി നഗർ അധ്യക്ഷത വഹിക്കും. ജനറൽ സെക്രട്ടറി അബ്ദുറഹ്മാൻ ഹാജി ഉദ്ഘാടനം നിർവഹിക്കും. ഫാസിൽ നൂറാനി വിഷയമവതരിപ്പിക്കും. സത്താർ മൗലവി സ്വാഗതവും സ്വാലിഹ് ടി.സി നന്ദിയും പറയും. എൻ.കെ.എം ഷാഫി സഅ്ദിയുടെ അധ്യക്ഷതയിൽ നടക്കുന്ന ഇഫ്താർ സംഗമം കർണാടക സ്പീക്കർ യു.ടി. ഖാദർ ഉദ്ഘാടനം ചെയ്യും.
മുൻ കേന്ദ്ര മന്ത്രി സി.എം. ഇബ്രാഹിം, ശിവാജി നഗർ എം.എൽ.എ റിസ്വാൻ അർഷദ്, സി.എം. ഫായിസ് എന്നിവർ മുഖ്യാതിഥിയായിരിക്കും. തറാവീഹിന് ശേഷം ആത്മീയ സമ്മേളനം ആരംഭിക്കും. മുസ്ലിം ജമാഅത്ത് പ്രസിഡന്റ് ശബീറലി ഹസ്റത് അധ്യക്ഷത വഹിക്കും. കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ പരിപാടി ഉദ്ഘാടനം ചെയ്യും. സിറാജ് ബാവ, ഹാറൂൻ മുഖ്യപ്രഭാഷണം നടത്തും. പ്രാർഥന മജ്ലിസിന് കൂരിക്കുഴി തങ്ങൾ നേതൃത്വം നൽകും. വാർത്തസമ്മേളനത്തിൽ മൗലാന ഷാഫി സഅ്ദി, ഉസ്മാൻ ഷരീഫ്, ബഷീർ സഅ്ദി, ടി.സി. സാലിഹ്, അബ്ദുർറഹ്മാൻ ഹാജി, അനസ് സിദ്ദീഖി, ഇബ്രാഹിം സഖാഫി നല്ലൂർ, ഇബ്രാഹിം സഖാഫി പയോട്ട, ഹബീബ് നൂറാനി, അബ്ദുൽ ജലീൽ, സുബൈർ മൗലവി, മുജീബ് കൂട്ടായി തുടങ്ങിയവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.