Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightജീവനക്കാർ...

ജീവനക്കാർ ക്ഷേത്രത്തിലെ കാണിക്ക പണം മോഷ്ടിച്ചു; വിഡിയോ വൈറൽ

text_fields
bookmark_border
theft of donations at temple
cancel

ബെംഗളൂരു: ക്ഷേത്രത്തിൽ കാണിക്ക എണ്ണുന്നതിനിടെ പണം മോഷ്ടിച്ച് ക്ഷേത്ര ജീവനക്കാർ. ജീവനക്കാർ പണം മോഷ്ടിക്കുന്നതിന്റെ വിഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായി. ബെംഗളൂരുവിലെ ബ്യാതരായണപുരയിലെ ഗാലി ആഞ്ജനേയ സ്വാമി ക്ഷേത്രത്തിലാണ് സംഭവം. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

വിഡിയോയിൽ അടുക്കി വെച്ചിരിക്കുന്ന പണത്തിന് സമീപം ജീവനക്കാരൻ നിൽക്കുന്നത് കാണാം. പിന്നീട് ഇയാൾ പണമെടുത്ത് പോക്കറ്റിൽ വെക്കുന്നതും കാണാം. അടുത്ത വിഡിയോയിൽ ഇതേ ആൾ പണം മോഷ്ടിക്കുന്നതും മറ്റൊരാൾക്ക് കൈമാറുന്നതും കാണാം. മറ്റൊരു വിഡിയോയിൽ പണവുമായി നിൽക്കുന്ന ഒരാൾ ബാഗിലേക്ക് പണം മാറ്റുന്നതും കസേരയിൽ ഇരിക്കുന്ന ഒരാൾക്ക് കൈമാറുന്നതും കാണാം.

സംഭവം നടന്ന തിയതി വ്യക്തമല്ല. അതേസമയം വിഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായതോടെ പൊലീസ് അന്വേഷണം ഊർജിതമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MoneyViral VideoStole
News Summary - The staff stole money from temple; video viral
Next Story