17.5 ലക്ഷത്തിന്റെ പട്ടുസാരികൾ കവർന്നു; നാലു സ്ത്രീകൾ അറസ്റ്റിൽ
text_fieldsബംഗളൂരു: ഏകദേശം 17.5 ലക്ഷം രൂപ വിലമതിക്കുന്ന 38 പട്ടുസാരികൾ മോഷ്ടിച്ച കേസിൽ നാല് സ്ത്രീകളെ പൊലീസ് അറസ്റ്റ് ചെയ്തതായി സിറ്റി പൊലീസ് കമീഷണർ ബി. ദയാനന്ദ പറഞ്ഞു. ജെ.പി നഗറിലെ സിൽക്ക് കടയിലാണ് സംഭവം.
നാല് സ്ത്രീകളും മറ്റു രണ്ടുപേരും ജെ.പി നഗറിലെ ഒരു പട്ടുകടയിലെത്തി തൊഴിലാളികളുടെ ശ്രദ്ധ തിരിക്കാൻ ശ്രമിച്ചു. പിന്നീട് 18 സാരികളുമായി കടക്കാൻ ശ്രമിക്കവെ, ഇവരുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ ജീവനക്കാർ തടഞ്ഞുനിർത്തി ചോദ്യംചെയ്തതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ ജെ.പി നഗറിലെയും ജയനഗറിലെയും മറ്റു കടകളിലും സമാനമായ മോഷണങ്ങളിൽ ഈ സ്ത്രീകൾ ഉൾപ്പെട്ടിട്ടുണ്ടെന്ന് വ്യക്തമായി. ഇവരിൽനിന്ന് മൊത്തം 38 സാരികൾ വീണ്ടെടുത്തു. കേസിൽ നാല് സ്ത്രീകളെ അറസ്റ്റ് ചെയ്തതായും മറ്റു രണ്ടുപേർക്കായി അന്വേഷണം നടത്തുന്നുണ്ടെന്നും പൊലീസ് കമീഷണർ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.