തിപ്പസന്ദ്ര ഫ്രണ്ട്സ് അസോസിയേഷൻ സെമിനാർ സംഘടിപ്പിച്ചു
text_fieldsബംഗളൂരു: തകഴി ശിവശങ്കരപ്പിള്ളയുടെ ‘വെള്ളപ്പൊക്കത്തിൽ’ എന്ന കഥ ആസ്പദമാക്കി നടത്തിയ സെമിനാറിൽ ബംഗളൂരുവിലെ എഴുത്തുകാരൻ നവീൻ എസ് മുഖ്യപ്രഭാഷണം നടത്തി.
പാർശ്വവത്കരിക്കപ്പെട്ടവരുടെ കഥകളെഴുതിയ കുട്ടനാടിന്റെ ഇതിഹാസകാരൻ 99ലെ വെള്ളപ്പൊക്കത്തിന്റെ പശ്ചാത്തലത്തിൽ അക്കാലത്ത് നിലനിന്നിരുന്ന സാമൂഹികാവസ്ഥയെ ഈ കഥയിൽ കൃത്യമായി വരച്ചിടുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ‘മനുഷ്യനേക്കാൾ മനുഷ്യത്വമുള്ള നായ’ എന്ന് അയ്യപ്പപണിക്കർ വിശേഷിപ്പിച്ച നായിലൂടെ ആത്മബന്ധത്തിന്റെ തീവ്രത നമ്മൾ വായിച്ചറിയുന്നു.
ഒപ്പം അനിയന്ത്രിതമായ നഗരവത്കരണം മൂലമുണ്ടാകുന്ന പ്രകൃതി ക്ഷോഭങ്ങൾ അടിക്കടി നേരിടേണ്ടി വരുന്ന മലയാളിക്ക് നേർവഴിയിലേക്കുള്ള ഒരു ചൂണ്ടുപലക കൂടിയാവുന്നുണ്ട് ഈ കഥ. ചർച്ച ഉദ്ഘാടനം രതി സുരേഷ് നിർവഹിച്ചു. പി. മോഹൻദാസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ആർ.വി. ആചാരി, ടെന്നിസ് പോൾ, ടി.എം. ശ്രീധരൻ, സി. കുഞ്ഞപ്പൻ, ശാന്തകുമാർ എലപ്പുള്ളി, തൊടുപുഴ പത്മനാഭൻ, സി. ജേക്കബ്, ആർ.വി. പിള്ള, പൊന്നമ്മ ദാസ്, തങ്കമ്മ സുകുമാരൻ എന്നിവർ സംസാരിച്ചു. പ്രദീപ് പി.പി നന്ദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.