അന്യഭാഷ സ്നേഹം അപരസ്നേഹം പോലെ മഹത്തരം -പ്രദീപ് രോഘഡെ
text_fieldsബംഗളൂരു: കർണാടക സംസ്ഥാനത്തേക്ക് മറ്റു ഏത് സംസ്ഥാനക്കാർ എത്തിയാലും അവരെ ചേർത്തുപിടിക്കുന്ന സംസ്കാരമാണ് കന്നട ജനതക്കുള്ളതെന്ന് സാമൂഹിക, സാംസ്കാരിക പ്രവർത്തകൻ പ്രദീപ് രോഘഡേ അഭിപ്രായപ്പെട്ടു. തിപ്പസാന്ദ്ര ഫ്രണ്ട്സ് അസോസിയേഷൻ സെമിനാറിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. നിരവധി മലയാളികൾ താമസിക്കുന്ന കർണാടകയിൽ ഇവിടത്തെ സംസ്കാരത്തെ ഉൾക്കൊള്ളുകയും കന്നട ഭാഷയെ സ്നേഹിക്കുകയും ചെയ്യുന്ന മലയാളി സമൂഹത്തിന്റെ ശൈലി അഭിനന്ദനീയമാണ്. കേരളപ്പിറവിയെക്കുറിച്ച് പ്രഭാഷണം നടത്തിയ ശ്രീകണ്ഠൻ നായർ ഇന്നത്തെ കേരളം ഈ നിലയിൽ എത്തിയത് നിരവധി പോരാട്ടങ്ങളിലൂടെയാണെന്ന് പറഞ്ഞു. പെറ്റമ്മയെന്നോ പോറ്റമ്മയെന്നോ വേർതിരിവുകളില്ലാത്തവിധം അലിഞ്ഞുചേർന്നുപോയ സാംസ്കാരിക ഭൂമികയാണ് മലയാളിക്ക് കന്നട നാടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. പി. മോഹൻ ദാസ് അധ്യക്ഷതവഹിച്ചു. ആർ.വി. ആചാരി, ബി.എസ്. ഉണ്ണികൃഷ്ണൻ, കെ.ആർ. കിഷോർ, ആർ.വി. പിള്ള, കൽപന പ്രദീപ് എന്നിവർ സംസാരിച്ചു. പ്രദീപ് പി.പി നന്ദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.