നീതി സമത്വത്തിൽ ഭരണകൂടം പരാജയപ്പെടുന്നു-തിപ്പസാന്ദ്ര ഫ്രണ്ട്സ് അസോ. സെമിനാർ
text_fieldsബംഗളൂരു: തിപ്പസാന്ദ്ര ഫ്രണ്ട്സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ‘ഒരു ഭാരതീയന്റെ ഇന്നത്തെ കടമ’ എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു. ടി.എം. ശ്രീധരൻ മുഖ്യ പ്രഭാഷണം നടത്തി.
ഇന്നത്തെ രാഷ്ട്രീയ സാമ്പത്തിക സാമൂഹിക അവസ്ഥയിൽ ഭരണഘടനയുടെ അന്തഃസത്ത എന്താണെന്ന് തിരിച്ചറിയുകയും അവയെ സംരക്ഷിക്കുകയും ചെയ്യേണ്ടത് ഓരോ ഭാരതീയന്റെയും കടമയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ഭരണഘടന അനുശാസിക്കുന നിയമങ്ങൾ എല്ലാ വിഭാഗത്തിലും പെട്ട ജനങ്ങൾക്ക് ലഭ്യമാക്കുന്നതിൽ ഭരണകൂടം പരാജയപ്പെടുന്ന കാഴ്ചയാണ് കണ്ടുവരുന്നത്. അതുപോലെതന്നെ വിവിധ മേഖലകളിൽ നടക്കുന്ന നിയമനിർമാണങ്ങളും നിയമ ഭേദഗതികളും വിപരീത ഫലങ്ങൾ ഉളവാക്കുന്നു. പല രംഗങ്ങളിലും തകർച്ച അനുഭവിച്ചുകൊണ്ടിരിക്കുന്ന ഇന്നത്തെ ഭരണകൂടം അതിൽ നിന്നും ശ്രദ്ധ തിരിക്കുന്നതിനായി
മതത്തിന്റെ പേരിൽ ജനങ്ങളെ തമ്മിലടിപ്പിച്ച് രാജ്യത്തിന്റെ മതേതരത്വവും സമത്വവും സാഹോദര്യവും തകർക്കുന്നത് തിരിച്ചറിഞ്ഞു പ്രവർത്തിക്കേണ്ടത് ഒരു ഭാരതീയൻ എന്ന നിലയിൽ നമ്മുടെ ഓരോരുത്തരുടെയും കടമയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഷീജ രണീഷ് ചർച്ച ഉദ്ഘാടനം ചെയ്തു. എ.കെ. രാജൻ അധ്യക്ഷത വഹിച്ചു. ചർച്ചയിൽ ആർ.വി. പിള്ള, പൊന്നമ്മദാസ്, തങ്കമ്മ സുകുമാരൻ, കൽപ്പന പ്രദീപ്, പി.പി. പ്രദീപ്, ഇ.ആർ. പ്രഹ്ലാദൻ എന്നിവർ സംസാരിച്ചു. പി. മോഹൻദാസ് നന്ദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.