തിരുവപ്പന തെയ്യം മഹോത്സവം
text_fieldsബംഗളൂരു: മുത്തപ്പൻ ട്രസ്റ്റ് സംഘടിപ്പിക്കുന്ന തിരുവപ്പന തെയ്യം മഹോത്സവം 25, 26 തീയതികളിൽ നടക്കും. മത്തിക്കരെ മുത്യാൽനഗറിലാണ് പരിപാടി. 24ന് രാവിലെ എട്ടിന് ക്ഷേത്ര പ്രതിഷ്ഠാസമർപ്പണം. ശ്രീമനഇല്ലം ശ്രീകുമാർ തളിയിൽ, മേൽശാന്തി വിജയകൃഷ്ണൻ, പൊന്മേരി മഠം രാജാറാം എന്നിവരുടെ സാന്നിധ്യത്തിൽ ഋതംഭരാനന്ദ സ്വാമി, വിഖ്യാതാനന്ദ സ്വാമി എന്നിവർ പ്രതിഷ്ഠാകർമം നിർവഹിക്കും.
മന്ത്രി മുനിരത്ന, ശ്രീനിവാസ പൂജാരി, വേലു നായകർ, വെങ്കടേഷ്, ശ്രീനിവാസ, സുനന്ദാമ്മ, സി.വി. നായർ, നാണു, ധനരാജ് എന്നിവർ പങ്കെടുക്കും. 25ന് ഉച്ചക്ക് ഒന്നിന് ചിത്രരചനാ മത്സരത്തോടെ തിരുവപ്പന തെയ്യം മഹോത്സവം ആരംഭിക്കും. തുടർന്ന് മുത്തപ്പൻ വെള്ളാട്ടം, തെയ്യം, നൃത്തം, ഗാനമേള, രാത്രി 7.30 മുതൽ അന്നദാനം എന്നിവ ഉണ്ടാകും.
26ന് രാവിലെ 9.30 മുതൽ വസൂരിമാല തെയ്യം, മുത്തപ്പൻ വെള്ളാട്ടം, തിരുവപ്പന, തിരുവാതിര മത്സരം, ഗാനമേള എന്നിവ നടക്കും. ഉച്ചക്കും രാത്രിയും അന്നദാനം. തിരുവാതിര, ചിത്രരചനാ മത്സരത്തിൽ പങ്കെടുക്കാൻ രജിസ്റ്റർ ചെയ്യണമെന്ന് പ്രസിഡന്റ് കെ.സി. ബിജു അറിയിച്ചു. ഫോൺ: 9964093777.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.