വെള്ളത്തിൽ ഒറ്റപ്പെട്ടവരെ ട്രാക്ടറുകളിൽ രക്ഷിച്ചു
text_fieldsയെലഹങ്കയിലെ കേന്ദ്രീയ വിഹാർ അപ്പാർട്മെന്റ് സമുച്ചയത്തിൽ മൂന്നടിയോളം വെള്ളത്തിൽ പെട്ടവരെ രക്ഷിക്കാൻ ബി.ബി.എം.പി ബുധനാഴ്ച രണ്ട് ട്രാക്ടറുകൾ വിന്യസിച്ചു. യെലഹങ്ക തടാകത്തോട് ചേർന്ന് സ്ഥിതി ചെയ്യുന്ന ഈ അപ്പാർട്മെന്റിലെ ഭൂരിഭാഗം താമസക്കാരും വിരമിച്ച കേന്ദ്ര സർക്കാർ ജീവനക്കാരാണ്.
തൊഴിലാളികൾ വെള്ളം പമ്പ് ചെയ്യുന്നത് ബി.ബി.എം.പി ചീഫ് കമീഷണർ തുഷാർ ഗിരിനാഥ് സന്ദർശിച്ചു. വെള്ളം ഒഴുകിപ്പോകാൻ ഞങ്ങൾ സ്വകാര്യ ഭൂമിയിൽ താൽക്കാലിക ഓവുചാല്‍ നിർമിക്കുമെന്നും ഹെൽപ് ഡെസ്ക് സ്ഥാപിക്കുകയും താമസക്കാർക്ക് കുടിവെള്ളം, പാൽ, ബ്രെഡ്, ബിസ്ക്കറ്റ് എന്നിവ നൽകുകയും ചെയ്യുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. അപ്പാർട്മെന്റ് സമുച്ചയത്തിലേക്ക് സുരക്ഷിതമായി പ്രവേശിക്കുന്നതിനും പുറത്തുകടക്കുന്നതിനും താമസക്കാരെ സഹായിക്കുന്നതിന് ട്രാക്ടറുകൾ ഉപയോഗിക്കുന്നുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
കേന്ദ്രീയ വിഹാറിന് പുറമെ, രമണശ്രീ കാലിഫോർണിയ ലേഔട്ടിലും വെള്ളപ്പൊക്കമുണ്ടായതിനാൽ വെള്ളം നീക്കം ചെയ്യുന്നതിനായി പമ്പുകൾ വിന്യസിക്കാൻ ബി.ബി.എം.പി സജ്ജമാണ്. കനത്ത മഴയിൽ ബംഗളൂരുവിന്റെ വടക്ക് -കിഴക്ക് ഭാഗങ്ങളിലാണ് ഏറ്റവും കൂടുതൽ നാശനഷ്ടമുണ്ടായത്. ബംഗളൂരുവിലെ മിക്കവാറും എല്ലാ തടാകങ്ങളും നിറഞ്ഞതായി തുഷാർ ഗിരിനാഥ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.