റോഡിൽ കുതിച്ച് മൂന്നു കുതിരകൾ; ദൃശ്യം വൈറൽ
text_fieldsമംഗളൂരു: കാട്ടാനകൾ മുതൽ കാട്ടുപോത്തുകൾ വരെ നാട്ടിലിറങ്ങുന്ന സംഭവങ്ങളുടെ വാർത്തക്കിടെ റോഡിലിറങ്ങി കടിഞ്ഞാണില്ലാതെ കുതിച്ച് കുതിരകളും. ഉഡുപ്പി ജില്ലയിലെ ബ്രഹ്മാവരയിലാണ് സംഭവം. വിളഭൂമിയിൽ മേയാൻ വിട്ട കുതിരകൾ വേലി ചാടിക്കടന്ന് കുതിച്ചുപായുകയായിരുന്നു. ബ്രഹ്മാവറിടുത്ത അരൂരിൽ ശശി പാണ്ഡേശ്വരയുടെ കൃഷിത്തോട്ടത്തിൽനിന്നാണ് മൂന്നു കുതിരകൾ ചാടിപ്പോയത്.
പിന്നീട് ദേശീയ പാതയിലൂടെ മൂന്നു കുതിരകൾ തനിയെ കുതിക്കുന്ന രംഗം യാത്രക്കാർ മൊബൈൽ കാമറയിൽ പകർത്തി സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചതോടെ വൈറലായി. ഇതിനകം കുതിരകൾ സഞ്ചാരം ബ്രഹ്മാവറിൽനിന്ന് 10 കിലോമീറ്റർ അകലെ ഗുണ്ട്മിക്കടുത്ത സസ്താൻ ടോൾ ബൂത്തിൽ അവസാനിപ്പിച്ചിരുന്നു.
വിവരമറിഞ്ഞ ഉടമ ജീവനക്കാരെ അയച്ച് മൂന്നു കുതിരകളെയും തിരിച്ചുകൊണ്ടുവന്നു. അഞ്ചു കുതിരകളാണ് ഫാം വിട്ടതെന്ന് ഉടമ പറഞ്ഞു. എന്നാൽ, രണ്ടെണ്ണം ഫാം പരിസരത്തുതന്നെ ഉണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.