പടക്ക നിർമാണ കേന്ദ്രത്തിൽ സ്ഫോടനം; മൂന്ന് വനിതകൾക്ക് പരിക്ക്
text_fieldsമംഗളൂരു: ഉഡുപ്പി ജില്ലയിലെ കാർക്കള ഹമ്മുൻജെയിൽ പടക്ക നിർമാണ കേന്ദ്രത്തിൽ ബുധനാഴ്ചയുണ്ടായ പൊട്ടിത്തെറിയിൽ മൂന്ന് വനിത തൊഴിലാളികൾക്ക് പരിക്കേറ്റു. ഗുരുതരമായി പൊള്ളലേറ്റ കജെയിലെ എസ്. സുഷമയെ (26) ആദ്യം കാർക്കള ഗവ. താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു, തുടർന്ന് ഉഡുപ്പി ജില്ല ആശുപത്രിയിലേക്ക് മാറ്റി.പടക്ക നിർമാണത്തിന് ലൈസൻസുള്ള കേന്ദ്രമാണിതെന്ന് പൊലീസ് പറഞ്ഞു. സ്ഫോടനത്തിൽ നിർമാണശാലയുടെ ഓട് മേൽക്കൂര തകർന്ന നിലയിലാണ്. മൂന്ന് യൂനിറ്റുകൾ അടുത്തടുത്തായാണ് പ്രവർത്തിക്കുന്നത്. ഉന്നത പൊലീസ് ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.