Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightതൃശൂർ സ്വദേശിനി...

തൃശൂർ സ്വദേശിനി മൈസൂരുവിൽ മരിച്ച നിലയില്‍

text_fields
bookmark_border
തൃശൂർ സ്വദേശിനി മൈസൂരുവിൽ മരിച്ച നിലയില്‍
cancel

ബംഗളൂരു: തൃശൂര്‍ സ്വദേശിനിയായ യുവതിയെ മൈസൂരുവിൽ മരിച്ച നിലയിൽ കണ്ടെത്തി. ഊരകം ചെമ്പകശേരി പരേതനായ ഷാജിയുടെയും രഹനയുടെയും മകള്‍ സെബീന (30) ആണ്​ മരിച്ചത്​. മൈസൂരുവില്‍ സ്വകാര്യ ടെലികോം കമ്പനിയിലെ ജീവനക്കാരിയാണ്.

വ്യാഴാഴ്ച പുലര്‍ച്ചെ കഴുത്ത് മുറിഞ്ഞ നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. മൃതദേഹം മൈസൂരുവിലെ ആശുപത്രിയിൽ. വിവാഹിതയാണെങ്കിലും ഭര്‍ത്താവുമായി വേര്‍പിരിഞ്ഞാണ് യുവതി കഴിഞ്ഞിരുന്നത്​. 10 വയസുള്ള മകനുണ്ട്. തൃശൂര്‍ സ്വദേശിയായ ഷഹാസ്​ എന്ന ആണ്‍സുഹൃത്തിനോടൊപ്പമായിരുന്നു മൈസൂരുവില്‍ താമസിച്ചിരുന്നത്​.

ദേഹത്ത് മര്‍ദനമേറ്റ പാടുകളുമുണ്ട്. സംഭവസമയം ആണ്‍സുഹൃത്തും ഒപ്പമുണ്ടായിരുന്നു. സരസ്വതിപുരം പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തു. വിവാഹം സംബന്ധിച്ച് ഇവര്‍ക്കിടയില്‍ തര്‍ക്കമുണ്ടായിരുന്നുവെന്നും മരണം കൊലപാതകമാണെന്നും ബന്ധുക്കള്‍ ആരോപിച്ചു. പ്രതി ഇപ്പോള്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Thrissur News
News Summary - Thrissur resident dead in Mysuru
Next Story