ടൈ ഗ്ലോബൽ സമ്മിറ്റ് ഇന്നു മുതൽ
text_fieldsബംഗളൂരു: കർണാടക ഐ.ടി -ബി.ടി വകുപ്പും കേന്ദ്ര ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ മന്ത്രാലയത്തിന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ടൈ ഗ്ലോബൽ സമ്മിറ്റിന് ഇന്ന് തുടക്കമാവും. ബംഗളൂരു ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് സയൻസസിലെ ജെ.എൻ. ടാറ്റ ഓഡിറ്റോറിയത്തിൽ രാവിലെ 9.30ന് പരിപാടികൾ ആരംഭിക്കും.
തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ ബംഗളൂരു തുമകൂരു റോഡിലെ ബാംഗ്ലൂർ ഇന്റർനാഷനൽ എക്സിബിഷൻ സെന്ററിലും ബുധനാഴ്ച മൈസൂരുവിലെ ഇൻഫോസിസ് കാമ്പസിലുമാണ് സമ്മിറ്റ് അരങ്ങേറുക. ചൊവ്വാഴ്ച നടക്കുന്ന പരിപാടിയിൽ ടെന്നിസ് ഇതിഹാസ താരം ആന്ദ്രെ അഗാസി, ബോളിവുഡ് താരം വിദ്യ ബാലൻ തുടങ്ങിയവർ പങ്കെടുക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.