ജനത്തിന്റെ ഉറക്കംകെടുത്തിയ രണ്ടുപുലികൾ കൂട്ടിലായി
text_fieldsബംഗളൂരു: മൈസൂരു നഗരത്തിനടുത്ത് രണ്ടു പുള്ളിപ്പുലികളെ പിടികൂടി. വനംവകുപ്പ് സ്ഥാപിച്ച കൂട്ടിലാണ് ഇവ കുടുങ്ങിയത്. യെൽവാലിലെ ബി.ഇ.എം.എൽ കാമ്പസിലാണ് ഒന്ന് കുടുങ്ങിയത്.
ശ്രീരംഗപട്ടണക്കടുത്ത സുബ്ബനകുപ്പെ ഗ്രാമത്തിലാണ് മറ്റൊന്ന് കൂട്ടിലകപ്പെട്ടത്. നിരവധി ജീവനക്കാർ പുലിയെ കണ്ടെന്ന പരാതിയുടെ അടിസ്ഥാനത്തിൽ ബി.ഇ.എം.എൽ കാമ്പസിൽ വനംവകുപ്പ് കൂട് സ്ഥാപിച്ചിരുന്നു. ആൺപുലിയാണ് ഇവിടെ കുടുങ്ങിയത്. രണ്ടിനും നാലു വയസ്സ് വരും.
സുബ്ബനഗുപ്പെയിൽ പ്രദേശവാസികളുടെ ഉറക്കം കെടുത്തിയ പുലിയാണ് പിടിയിലായത്. പ്രദേശത്തെ ബാബു എന്നയാളുടെ തോട്ടത്തിലാണ് കൂട് സ്ഥാപിച്ചിരുന്നത്. ഇവയെ ബന്ദിപുർ കടുവ സങ്കേതത്തിലോ, നാഗർഹോളെ ദേശീയ പാർക്കിലോ തുറന്നുവിടും. മുതിർന്ന വനംവകുപ്പ് അധികൃതരുടെ നിർദേശപ്രകാരമായിരിക്കും ഇത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.