തിരുപ്പതി ലഡു വിവാദം; ആരാധനാലയങ്ങളിൽ പ്രസാദത്തിന് നന്ദിനി നെയ്യ് മതിയെന്ന് കർണാടക സർക്കാർ
text_fieldsബംഗളൂരു: തിരുപ്പതി ലഡു വിവാദം കത്തിപ്പടരുന്നതിനിടെ സംസ്ഥാനത്തെ ആരാധനാലയങ്ങൾക്ക് പുതിയ നിർദേശവുമായി കർണാടക സർക്കാർ.
ഹിന്ദു റിലീജ്യസ് ഇൻസ്റ്റിറ്റ്യൂഷൻസ് ആൻഡ് ചാരിറ്റബ്ൾ എൻഡോവ്മെന്റ് വകുപ്പിന് കീഴിൽ വരുന്ന ആരാധനാലയങ്ങളിൽ കർണാടക മിൽക്ക് ഫെഡറേഷന്റെ ( കെ.എം.എഫ്) നന്ദിനി ബ്രാൻഡ് നെയ്യ് മാത്രമേ ഉപയോഗിക്കാവൂ എന്നാണ് നിർദേശം. എല്ലാ ക്ഷേത്രങ്ങളിലും പ്രസാദങ്ങളുടെ ഗുണമേന്മ ഉറപ്പുവരുത്തണമെന്നും ഇതുസംബന്ധിച്ച് വെള്ളിയാഴ്ച പുറത്തിറക്കിയ സർക്കുലറിൽ പറയുന്നു.
പ്രസാദത്തിന് പുറമെ, ക്ഷേത്രങ്ങളിലെ വിവിധ ചടങ്ങുകൾ, ദസോഹ ഭവൻ, വിളക്കു തെളിയിക്കൽ എന്നിവക്കും നന്ദിനി നെയ്യ് മാത്രമേ ഉപയോഗിക്കാവൂ എന്നും നിർദേശമുണ്ട്. തിരുമല തിരുപ്പതി ദേവസ്ഥാനത്തിന് കീഴിലെ ശ്രീവെങ്കടേശ്വര സ്വാമി ക്ഷേത്രത്തിലെ പ്രസാദമായ ലഡുവിന്റെ ഗുണമേന്മ സംബന്ധിച്ച ചർച്ച രാഷ്ട്രീയ വിവാദത്തിലേക്കും വഴിവെച്ചിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.