21 ഐ.ടി പാർക്കുകളിലേക്ക് കാവേരി ജലമെത്തിക്കും
text_fieldsബംഗളൂരു: നഗരത്തിന്റെ തെക്ക് കിഴക്കൻ മേഖലയായ മഹാദേവപുര ഭാഗത്തെ 21 ഐ.ടി പാർക്കുകളിലേക്ക് കുടിവെള്ളത്തിനായി കാവേരി ജലം വിതരണം ചെയ്യാൻ തയാറാണെന്ന് ബംഗളൂരു വാട്ടർ സപ്ലൈ ആൻഡ് സീവേജ് ബോർഡ് (ബി.ഡബ്ല്യു.എസ്.എസ്.ബി). പ്രദേശത്തെ ഐ.ടി പാർക്കുകൾ പ്രധാനമായും കുഴൽക്കിണറുകളെയാണ് കുടിവെള്ളത്തിനായി ആശ്രയിച്ചിരുന്നത്.
ജലക്ഷാമം രൂക്ഷമായതോടെ കമ്പനി പ്രതിനിധികൾ ജലവിതരണ ബോർഡ് ചെയർമാൻ റാം പ്രശാന്ത് മനോഹറുമായുള്ള കൂടിക്കാഴ്ചയിൽ കാവേരി ജലം ലഭ്യമാക്കിത്തരാൻ അഭ്യർഥിക്കുകയായിരുന്നു. ഐ.ടി കമ്പനികൾ നേരിടുന്ന ജലക്ഷാമം പരിഹരിക്കാൻ തങ്ങൾക്ക് കഴിഞ്ഞുവെന്ന് ബോർഡ് ചെയർമാൻ പ്രശാന്ത് മനോഹർ പറഞ്ഞു. ജലവിതരണവുമായി ബന്ധപ്പെട്ട ചെലവുകളും ആനുപാതിക നിരക്കും കമ്പനികൾ വഹിക്കേണ്ടിവരും. എളുപ്പത്തിൽ ശുദ്ധീകരിച്ച് പുനരുപയോഗിക്കാൻ കഴിയുന്ന ഗ്രേ വാട്ടർ കൂടുതൽ ഉപയോഗിക്കാൻ കമ്പനികൾ ശ്രമിക്കണമെന്നും ചെയർമാൻ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.