പിതാവിനൊപ്പം ബൈക്കിൽ സഞ്ചരിച്ച പിഞ്ചുകുഞ്ഞ് മരം വീണ് മരിച്ചു
text_fieldsജീവനഹള്ളി റോഡില്‍ അപകടത്തിനിടയാക്കിയ മരം
ബംഗളൂരു: പുലകേശിനഗർ പൊലീസ് സ്റ്റേഷൻ പരിധിയിലെ ജീവനഹള്ളിയിൽ ഓടുന്ന ബൈക്കിന് മുകളിൽ മരം വീണ് പിഞ്ചു കുഞ്ഞ് മരിച്ചു. കാമനഹള്ളിക്കടുത്ത് കുള്ളപ്പ സർക്കിളിൽ താമസിക്കുന്ന ശക്തിയുടെയും സത്യയുടെയും മകൾ രക്ഷയാണ് (3) മരിച്ചത്. രക്ഷയും പിതാവ് സത്യയും ബൈക്കില്‍ സഞ്ചരിക്കുമ്പോള്‍ ജീവനഹള്ളി റോഡില്‍ ഹോംഗെ മരം കടപുഴകി അവരുടെ ബൈക്കിന് മുകളില്‍ വീഴുകയായിരുന്നു.
ഇടിയുടെ ആഘാതത്തില്‍ തലക്ക് ഗുരുതരമായി പരിക്കേറ്റ് രക്തസ്രാവമുണ്ടായി. ഉടന്‍ അടുത്തുള്ള ആശുപത്രിയിലും തുടർന്ന് ബൗറിങ് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ചികിത്സക്കിടെ മരണം സംഭവിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.