വിലയിൽ പൊള്ളി തക്കാളി
text_fieldsബംഗളൂരു: വിലയിൽ പൊള്ളി തക്കാളി. ബംഗളൂരുവിൽ തക്കാളി വില കിലോക്ക് 140 രൂപക്ക് മുകളിലെത്തി. ഉൽപാദനത്തിലെ കുറവാണ് തക്കാളിവില കൂടാൻ കാരണം. പച്ചക്കറികളിലെ പ്രാണി രോഗം മൂലം ഉൽപാദനത്തിൽ വൻ ഇടിവാണ് ഈ സീസണിൽ ഉണ്ടായതെന്ന് വ്യാപാരികൾ പറയുന്നു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇത്തവണ ഉൽപാദനം പകുതിയിലേറെയായി കുറഞ്ഞിട്ടുണ്ട്. പ്രധാന മാർക്കറ്റുകളിൽ 130 മുതൽ 150 വരെയാണ് വില. ചിലയിടങ്ങളിൽ 160 രൂപയും വാങ്ങുന്നുണ്ട്. വില കൂടിയതോടെ ഹോട്ടലുകളിലെ കറികളിൽ തക്കാളി ഉൾപ്പെടുത്താൻ കഴിയാത്ത അവസ്ഥയിലാണ് ഹോട്ടൽ വ്യാപാരികൾ. വില കുത്തനെ കൂടിയതോടെ ഗാർഹികഉപഭോക്താക്കളും തക്കാളി വാങ്ങാൻ മടിക്കുകയാണ്. അതിനിടെ ഹാസനിലെ ഒരു തക്കാളി പാടത്തുനിന്ന് ഒന്നര ലക്ഷം രൂപയുടെ തക്കാളി മോഷണം പോയതായി പരാതി ഉയർന്നു. ബേലൂരിലെ ഗോണി സോമനഹള്ളിയിലെ കർഷകനായ ധരണിയുടെ പാടത്ത് 60 ചാക്കുകളിലായി വിളവെടുത്ത് വെച്ചിരുന്ന തക്കാളിയാണ് കഴിഞ്ഞ ദിവസം കവർച്ച ചെയ്യപ്പെട്ടത്. ഹാലേബീഡു പൊലീസിൽ കർഷകൻ പരാതി നൽകിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.