Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightസ​ർ​ക്കാ​ർ...

സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​യി​ൽ ടോ​ർ​ച്ച് വെ​ളി​ച്ച​ത്തി​ൽ പോ​സ്റ്റ്മോ​ർ​ട്ടം

text_fields
bookmark_border
സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​യി​ൽ ടോ​ർ​ച്ച് വെ​ളി​ച്ച​ത്തി​ൽ പോ​സ്റ്റ്മോ​ർ​ട്ടം
cancel
camera_alt

ക​ർ​ണാ​ട​ക​യി​ൽ ശി​വ​മൊ​ഗ്ഗ ജി​ല്ല​യി​ലെ റി​പ്പോ​ൻ​പേ​ട്ട് സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​യി​ൽ

ടോ​ർ​ച്ച് ലൈ​റ്റി​​ന്റെ സ​ഹാ​യ​ത്തോ​ടെ ഡോ​ക്ട​ർ പോ​സ്റ്റ്മോ​ർ​ട്ടം ന​ട​ത്തു​ന്നു

ബം​ഗ​ളൂ​രു: ശി​വ​മൊ​ഗ്ഗ ജി​ല്ല​യി​ലെ റി​പ്പോ​ൻ​പേ​ട്ട് സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​യി​ൽ ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി പോ​സ്റ്റ്മോ​ർ​ട്ടം ന​ട​ത്തി​യ​ത് മൊ​ബൈ​ൽ വെ​ളി​ച്ച​ത്തി​ന്റെ​യും ടോ​ർ​ച്ചി​ന്റെ​യും സ​ഹാ​യ​ത്തോ​ടെ. ഡോ​ക്ട​ർ ത​ല​യി​ൽ ടോ​ർ​ച്ച് കെ​ട്ടി​വെ​ക്കു​ക​യാ​യി​രു​ന്നു. ലോ​കേ​ശ​പ്പ (68) എ​ന്ന ക​ർ​ഷ​ക​ന്റെ പോ​സ്റ്റ്മോ​ർ​ട്ട​മാ​ണ് ടോ​ർ​ച്ച് വെ​ളി​ച്ച​ത്തി​ൽ ന​ട​ത്തി​യ​ത്.

ക​ർ​ണാ​ട​ക​യു​ടെ മ​ല​നാ​ട് ഭാ​ഗ​ത്തെ തീ​ര​ദേ​ശ​വു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന പ്ര​ധാ​ന ഗ്രാ​മ​മാ​ണ് റി​പ്പോ​ൻ​പേ​ട്ട്. ദി​നേ​ന നൂ​റു​ക​ണ​ക്കി​ന് ആ​ളു​ക​ളാ​ണ് ചി​കി​ത്സ​ക്കാ​യി ഇ​വി​ട​ത്തെ ആ​ശു​പ​ത്രി​യി​ൽ എ​ത്തു​ന്ന​ത്. ആ​ശു​പ​ത്രി​യി​ൽ ​വൈ​ദ്യു​തി ഉ​ണ്ടെ​ങ്കി​ലും മോ​ർ​ച്ച​റി​യി​ൽ ഇ​ല്ല. ഇ​തോ​ടെ​യാ​ണ് ത​ല​യി​ൽ ടോ​ർ​ച്ച് കെ​ട്ടി​വെ​ച്ചും മൊ​ബൈ​ൽ ഫോ​ൺ വെ​ളി​ച്ച​ത്തി​ലും പോ​സ്റ്റ്മോ​ർ​ട്ടം ന​ട​ത്തേ​ണ്ടി​വ​ന്ന​ത്. മു​മ്പും ഇ​വി​ടെ സ​മാ​ന​പ്ര​ശ്ന​മു​ണ്ടാ​യി​രു​ന്നു.

എ​ന്നാ​ൽ, ജ​ന​റേ​റ്റ​ർ ഉ​പ​യോ​ഗി​ക്കു​ക​യാ​ണ് ചെ​യ്തി​രു​ന്ന​ത്. അ​ല്ലെ​ങ്കി​ൽ പോ​സ്റ്റ്മോ​ർ​ട്ടം രാ​വി​ലേ​ക്ക് മാ​റ്റും. സം​ഭ​വ​ത്തെ കു​റി​ച്ച് താ​ലൂ​ക്ക് മെ​ഡി​ക്ക​ൽ ഓ​ഫി​സ​റോ​ട് റി​പ്പോ​ർ​ട്ട് തേ​ടി​യി​ട്ടു​ണ്ടെ​ന്ന് ജി​ല്ല ഹെ​ൽ​ത്ത് ഓ​ഫി​സ​ർ ഡോ. ​രാ​ജേ​ഷ് സു​ര​ഗി​ഹ​ള്ളി പ​റ​ഞ്ഞു.

ക​ർ​ണാ​ട​ക​യു​ടെ ഉ​ൾ​പ്ര​ദേ​ശ​ങ്ങ​ൾ വൈ​ദ്യു​തി​ക്ഷാ​മ​ത്താ​ൽ പൊ​റു​തി​മു​ട്ടു​ക​യാ​ണ്. സാ​ധാ​ര​ണ ജ​ന​ങ്ങ​ളും ആ​ശു​പ​ത്രി​ക​ള​ട​ക്ക​മു​ള്ള സ​ർ​ക്കാ​ർ സ്ഥാ​പ​ന​ങ്ങ​ളും ഇ​തു​മൂ​ലം ദു​രി​ത​ത്തി​ലാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:postmortemgovernment hospitalTorch light
News Summary - Torch light postmortem at government hospital
Next Story