Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightടി.​ആ​ർ ഫാം ​ഹൗ​സ്...

ടി.​ആ​ർ ഫാം ​ഹൗ​സ് നി​ശാ പാ​ർ​ട്ടി; പ​ങ്കെ​ടു​ത്ത​വ​രു​ടെ ര​ക്ത​സാ​മ്പി​ളു​ക​ൾ രാ​സ പ​രി​ശോ​ധ​ന​ക്ക​യ​ച്ചു -പൊ​ലീ​സ്

text_fields
bookmark_border
ടി.​ആ​ർ ഫാം ​ഹൗ​സ് നി​ശാ പാ​ർ​ട്ടി; പ​ങ്കെ​ടു​ത്ത​വ​രു​ടെ ര​ക്ത​സാ​മ്പി​ളു​ക​ൾ രാ​സ പ​രി​ശോ​ധ​ന​ക്ക​യ​ച്ചു -പൊ​ലീ​സ്
cancel

ബം​ഗ​ളൂ​രു: ഇ​ല​ക്ട്രോ​ണി​ക് സി​റ്റി​യി​ലെ ടി.​ആ​ർ ഫാം ​ഹൗ​സി​ൽ ന​ട​ന്ന നി​ശാ പാ​ർ​ട്ടി​യി​ൽ പ​ങ്കെ​ടു​ത്ത സി​നി​മ താ​ര​ങ്ങ​ള്‍ ഉ​ൾ​പ്പെ​ടെ ല​ഹ​രി ഉ​പ​യോ​ഗി​ച്ചോ എ​ന്ന​റി​യാ​ൻ ര​ക്ത സാ​മ്പി​ളു​ക​ൾ രാ​സ പ​രി​ശോ​ധ​ന​ക്ക​യ​ച്ച​താ​യി ബം​ഗ​ളൂ​രു സി​റ്റി പൊ​ലീ​സ് ക​മീ​ഷ​ണ​ർ ഡി. ​ദ​യാ​ന​ന്ദ ചൊ​വ്വാ​ഴ്ച അ​റി​യി​ച്ചു.

ബം​ഗ​ളൂ​രു​വി​ലും ആ​ന്ധ്ര​യി​ലു​മു​ള്ള മോ​ഡ​ലു​ക​ളും ഐ.​ടി രം​ഗ​ത്തു​ള്ള​വ​രു​മാ​യി 100 പേ​രാ​ണ് പാ​ർ​ട്ടി​യി​ൽ പ​ങ്കെ​ടു​ത്ത​ത്. ജ​ന​പ്ര​തി​നി​ധി​ക​ൾ ആ​രും ഉ​ണ്ടാ​യി​രു​ന്ന​താ​യി വി​വ​രം ല​ഭി​ച്ചി​ട്ടി​ല്ല.ഹൈ​ദ​രാ​ബാ​ദ് സ്വ​ദേ​ശി വാ​സു എ​ന്ന​യാ​ളാ​ണ് ജ​ന്മ​ദി​നാ​ഘോ​ഷം എ​ന്ന പേ​രി​ൽ പാ​ർ​ട്ടി സം​ഘ​ടി​പ്പി​ച്ച​ത്. വി​ശ്വ​സ​നീ​യ കേ​ന്ദ്ര​ത്തി​ൽ നി​ന്ന് വി​വ​രം ല​ഭി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് ക​ഴി​ഞ്ഞ ദി​വ​സം പൊ​ലീ​സ് ന​ട​ത്തി​യ റെ​യ്ഡി​ൽ കൊ​ക്കെ​യി​ൻ, എം.​ഡി.​എം.​എ ഉ​ള്‍പ്പ​ടെ​യു​ള്ള ല​ഹ​രി വ​സ്തു​ക്ക​ൾ പി​ടി​കൂ​ടി.തെ​ലു​ങ്ക് സി​നി​മ താ​ര​ങ്ങ​ള്‍ ഉ​ള്‍പ്പെ​ടെ പ​ത്തോ​ളം പേ​രെ സെ​ൻ​ട്ര​ല്‍ ക്രൈം​ബ്രാ​ഞ്ച് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

ഇ​തി​ൽ അ​ഞ്ചു​പേ​രെ​യാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്. പാ​ർ​ട്ടി​യി​ലേ​ക്ക് വ​ലി​യ തോ​തി​ല്‍ ല​ഹ​രി മ​രു​ന്നു​ക​ള്‍ എ​ത്തി​ച്ചി​ട്ടു​ണ്ടെ​ന്നാ​യി​രു​ന്നു സെ​ൻ​ട്ര​ല്‍ ക്രൈം​ബ്രാ​ഞ്ചി​ന് ല​ഭി​ച്ച വി​വ​രം.

ന​ടി ഹേ​മ പ​ങ്കെ​ടു​ത്തു; വി​ഡി​യോ വ​ഴി തെ​റ്റി​ദ്ധാ​ര​ണ പ​ര​ത്തി

നി​ശാ പാ​ർ​ട്ടി​യി​ൽ പ്ര​മു​ഖ തെ​ലു​ങ്ക് സി​നി​മ താ​രം ഹേ​മ പ​ങ്കെ​ടു​ത്ത​താ​യി ക​മീ​ഷ​ണ​ർ വെ​ളി​പ്പെ​ടു​ത്തി. റെ​യ്ഡി​നെ​ത്തു​ട​ർ​ന്ന് ന​ടി പാ​ർ​ട്ടി ന​ട​ന്ന ഫാം ​ഹൗ​സ് പ​രി​സ​ര​ത്തു​നി​ന്ന് ചെ​യ്ത വി​ഡി​യോ​യി​ലൂ​ടെ തെ​റ്റാ​യ വി​വ​രം ന​ൽ​കു​ക​യാ​യി​രു​ന്നു.

താ​ൻ ബം​ഗ​ളൂ​രു​വി​ൽ നി​ശാ പാ​ർ​ട്ടി​യി​ൽ സ​ന്നി​ഹി​ത​യാ​യി എ​ന്ന രീ​തി​യി​ൽ വ​രു​ന്ന വാ​ർ​ത്ത​ക​ൾ വി​ശ്വ​സി​ക്ക​രു​ത്, സ്വ​ന്തം ഫാ​മി​ലാ​ണി​പ്പോ​ൾ എ​ന്നാ​യി​രു​ന്നു വി​ഡി​യോ സ​ന്ദേ​ശം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Night PartyBlood SampleTR Farm House
News Summary - TR Farm House Night Party; The blood samples of the participants have been sent for chemical analysis
Next Story