ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി
text_fieldsബംഗളൂരു: ഉപരാഷ്ട്രപതി ജഗദീപ് ധൻകറിന്റെ സന്ദർശനത്തോടനുബന്ധിച്ചുള്ള സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി ശനിയാഴ്ച ബംഗളൂരു നഗരത്തിൽ ചില റോഡുകളിൽ ഗതാഗത നിയന്ത്രണമേർപ്പെടുത്തും. പാലസ് റോഡ്, ജയമഹൽ റോഡ്, രമണ മഹർഷി റോഡ്, മൗണ്ട് കാർമൽ കോളജ് റോഡ്, സി.വി. രാമൻ റോഡ്, നന്ദി ദുർഗ റോഡ്, തരളബാലു റോഡ്, രാജ്ഭവൻ റോഡ്, കബൺ റോഡ്, ബെള്ളാരി റോഡ്, എം.ജി റോഡ് (ട്രിനിറ്റി സർക്ൾ മുതൽ മായോ ഹാൾ വരെ), ഇൻഫൻട്രി റോഡ്, എച്ച്.എ.എൽ എയർപോർട്ട് റോഡ് എന്നിവിടങ്ങളിൽ ശനിയാഴ്ച രാവിലെ ഒമ്പതു മുതൽ ഉച്ചക്ക് രണ്ടുവരെ വാഹനങ്ങൾക്ക് പൂർണമായും പാർക്കിങ് നിരോധനം ഏർപ്പെടുത്തിയതായി ബംഗളൂരു ട്രാഫിക് പൊലീസ് അറിയിച്ചു.
പാലസ് റോഡിൽ നടക്കുന്ന സ്വകാര്യ പരിപാടിയിൽ ഉപരാഷ്ട്രപതി പങ്കെടുക്കുന്നുണ്ട്. ഈ പരിപാടിയിൽ ജനത്തിരക്ക് പ്രതീക്ഷിക്കുന്നതിനാൽ പരിപാടിക്കെത്തുന്നവർ പാലസ് മൈതാനത്തെ രണ്ടാം ഗേറ്റ് വഴി പ്രവേശിച്ച് വാഹനങ്ങൾ പാർക്ക്, ചെയ്യുകയും ത്രിപുരവാസിനി ഗേറ്റ്, മേക്രി സർക്ൾ വഴി പുറത്തുപോവുകയും ചെയ്യണം.
പലാസ് മൈതാനത്തേക്ക് പോകേണ്ടതില്ലാത്ത വാഹനങ്ങൾ ശനിയാഴ്ച പകൽ ഈ റോഡ് ഒഴിവാക്കി യാത്ര ചെയ്യാൻ ശ്രമിക്കണമെന്നും ബലേകുണ്ട്രി സർക്കിളിൽനിന്ന് ലെ മെറിഡിയൻ, തരളബാലു റോഡ്, ക്വീൻസ് റോഡ്, ബശ്യാം സർക്ൾ, സാങ്കി റോഡ്, ഓൾഡ് ഉദയ ടി.വി ജങ്ഷൻ എന്നീ ബദൽ റോഡുകൾ ഉപയോഗിക്കാമെന്നും ട്രാഫിക് പൊലീസ് നിർദേശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.