ഓട്ടോ ഡ്രൈവർമാർക്കെതിരെ 5000 കേസുകൾ രജിസ്റ്റർ ചെയ്ത് ട്രാഫിക് പൊലീസ്
text_fieldsബംഗളൂരു: സർക്കാർ നിശ്ചയിച്ച നിരക്കിൽ യാത്ര നടത്താൻ വിസമ്മതിച്ചതിനും അമിതനിരക്ക് ആവശ്യപ്പെട്ടതിനുമെതിരെ ഓട്ടോറിക്ഷ ഡ്രൈവർമാർക്കെതിരെ ബംഗളൂരു സിറ്റി ട്രാഫിക് പൊലീസ് രജിസ്റ്റർചെയ്തത് 5000 കേസുകൾ. ദിവസവും 25ഓളം പരാതികളാണ് ഫോൺ വഴി ലഭിക്കുന്നതെന്നാണ് പൊലീസ് പറയുന്നത്.
ഈ വർഷം ജൂലൈ 31 വരെ നിശ്ചയിച്ച നിരക്കിൽ യാത്ര ചെയ്യാൻ വിസമ്മതിച്ചതിന് 2586 കേസുകളും അമിതനിരക്ക് ആവശ്യപ്പെട്ടതിന് 2582 കേസുകളുമായി ആകെ 5168 കേസുകളാണ് രജിസ്റ്റർചെയ്തിട്ടുള്ളത്. ഇത് കഴിഞ്ഞ വർഷങ്ങളിലുണ്ടായ ആകെ പരാതികളേക്കാൾ കൂടുതലാണ്.
പൊലീസ് പ്രത്യേക പരിശോധനകൾ നടത്തുന്നതും ജനങ്ങൾ പരാതികൾ റിപ്പോർട്ട് ചെയ്യുന്നത് വർധിച്ചതും പരാതികൾ വർധിക്കാൻ കാരണമായിട്ടുണ്ടെന്ന് പൊലീസ് ഉദ്യോഗസ്ഥർ പറയുന്നു. അതേസമയം സമയാസമയങ്ങളിൽ ചെലവുകൾ വർധിക്കുന്നതിനനുസരിച്ച് സർക്കാർ മീറ്റർ നിരക്ക് വർധിപ്പിക്കുന്നില്ലെന്നും ഓട്ടോറിക്ഷ ഡ്രൈവർമാർ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.