ശിരാദി ചുരം പാതയിൽ ഗതാഗതത്തിന് അനുമതി
text_fieldsബംഗളൂരു: മണ്ണിടിച്ചിനെത്തുടർന്ന് നിയന്ത്രണം ഏർപ്പെടുത്തിയ ബംഗളൂരു-മംഗളൂരു റൂട്ടിലെ ശിരാദി ചുരം വഴിയുള്ള ഗതാഗതം പൂർണമായി പുനരാരംഭിക്കാൻ അനുമതി. സക് ലേഷ്പുരം സബ് ഡിവിഷൻ അസി.കമീഷണർ ഡോ.ശ്രുതി ഇതുസംബന്ധിച്ച് ബുധനാഴ്ച ഉത്തരവിട്ടു. മഴ മാറി നിന്നതിനാൽ നിയന്ത്രണം തുടരേണ്ട ആവശ്യമില്ലെന്ന് ഉത്തരവിൽ പറഞ്ഞു. മണ്ണിടിഞ്ഞ ഭാഗം ശരിയാക്കിയിട്ടുണ്ട്.
ദേശീയ പാത വികസനത്തിന് കുന്ന് കീറിയതിലെ അശാസ്ത്രീയതയാണ് ശിരാദി ചുരത്തിൽ മണ്ണിടിയാൻ കാരണമെന്ന് സ്ഥലം സന്ദർശിച്ച മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞിരുന്നു. 90 ഡിഗ്രിയിൽ കുത്തനെയാണ് ദേശീയ പാത അതോറിറ്റി കുന്ന് കീറിയത്. 45 ഡിഗ്രിയിലെങ്കിലും ചെരിച്ച് കീറുന്നതാണ് ശാസ്ത്രീയം. ഇതായിരുന്നു നേരത്തെ അവലംബിച്ചുപോന്നത്. മണ്ണ് പരിശോധന നടത്തി സുരക്ഷ സംവിധാനം ഒരുക്കാതെയാണ് ശിരാദി ചുരം ദേശീയ പാതയിൽ 35 കിലോമീറ്റർ പൂർത്തിയാക്കിയത്. 45 കിലോമീറ്റർ പാതയിലാണ് ഇത്രയും പൂർത്തിയാക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.