ടിക്കറ്റില്ലാതെയും സ്ത്രീകളുടെ സീറ്റിലും യാത്ര: 19 ലക്ഷം പിഴയിട്ട് ബി.എം.ടി.സി
text_fieldsബംഗളൂരു: കഴിഞ്ഞ മൂന്നുമാസത്തിനിടെ ടിക്കറ്റില്ലാതെയും സ്ത്രീകളുടെ സീറ്റുകളിലും യാത്ര ചെയ്തവരിൽനിന്ന് ബംഗളൂരു മെട്രോപൊളിറ്റൻ ട്രാൻസ്പോർട്ട് കോർപറേഷൻ (ബി.എം.ടി.സി.) 19 ലക്ഷം രൂപ പിഴയീടാക്കി. 10,069 യാത്രക്കാരിൽനിന്നാണ് പിഴ ഈടാക്കിയത്.ടിക്കറ്റില്ലാതെ യാത്ര ചെയ്യുന്നവരെ കണ്ടെത്താൻ ബി.എം.ടി.സി ചെക്കിങ് ജീവനക്കാർ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ പരിശോധന ഊർജിതമാക്കിയിട്ടുണ്ട്. ആഗസ്റ്റ്, സെപ്റ്റംബർ, ഒക്ടോബർ മാസങ്ങളിൽ ചെക്കിങ് ജീവനക്കാർ 57,219 ട്രിപ്പുകൾ പരിശോധിച്ചപ്പോൾ ടിക്കറ്റില്ലാതെ യാത്രചെയ്ത 8891 ആളുകളെയാണ് കണ്ടെത്തിയത്. ഇവരിൽനിന്നായി 17,96,030 രൂപ പിഴയീടാക്കി.സ്ത്രീകളുടെ സീറ്റ് കൈയടക്കിയതിന് 1178 പേർക്കെതിരെയാണ് നടപടിയെടുത്തത്. ഇവരിൽനിന്നായി 1,17,800 രൂപ പിഴയീടാക്കി. കൃത്യനിർവഹണത്തിലെ വീഴ്ചക്ക് 5268 കണ്ടക്ടർമാർക്കെതിരെയും നടപടിയെടുത്തതായി ബി.എം.ടി.സി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.