ട്രംപും പുട്ടിനും പയറ്റുന്നത് സ്വാർഥതയുടെ രാഷ്ട്രീയം- സി. രവിചന്ദ്രൻ
text_fieldsഎസ്സെൻസ് ഗ്ലോബൽ ബാംഗ്ലൂരിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച സയൻഷ്യ സെമിനാറിൽ സി. രവിചന്ദ്രൻ സംസാരിക്കുന്നു
ബംഗളൂരു: ഉക്രെയ്ൻ യുദ്ധ പശ്ചാത്തലത്തിൽ ട്രംപും പുട്ടിനും പയറ്റുന്നത് സ്വാർഥതയുടെയും അസഹിഷ്ണുതയുടെയും അപഹാസ്യ തന്ത്രങ്ങളാണെന്ന് സ്വതന്ത്ര ചിന്തകൻ സി. രവിചന്ദ്രൻ അഭിപ്രായപ്പെട്ടു.
എസ്സെൻസ് ഗ്ലോബൽ ബാംഗ്ലൂരിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച സയൻഷ്യ സെമിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ദിര നഗർ ഇ.സി.എ ഹാളിൽ നടന്ന സെമിനാറിൽ നയൻതാര പി.എസ്, പ്രീതി പരമേശ്വരൻ, ശിൽപ ഗോപിനാഥ്, സവിൻ വാസുദേവൻ, ടേഡി ഓഡ്മാൻ, അജേഷ് വയലിൽ എന്നിവർ വിവിധ വിഷയങ്ങൾ അവതരിപ്പിച്ചു. 200 ഓളം പേർ പങ്കെടുത്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.