Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightതുമ​കൂ​രു​...

തുമ​കൂ​രു​ ഹെലികോപ്ടര്‍ നിർമാണശാല രാജ്യത്തിന് സ്വന്തം

text_fields
bookmark_border
തുമ​കൂ​രു​ ഹെലികോപ്ടര്‍ നിർമാണശാല  രാജ്യത്തിന് സ്വന്തം
cancel
camera_alt

ഏ​ഷ്യ​യി​ലെ ഏ​റ്റ​വും വ​ലി​യ ഹെ​ലി​കോ​പ്ട​ര്‍ നി​ർ​മാ​ണ​ശാ​ല തു​മ​കൂ​രു​വി​ല്‍ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ഉദ്ഘാടനം ചെയ്യുന്നു

ബം​ഗ​ളൂ​രു: ഏ​ഷ്യ​യി​ലെ ഏ​റ്റ​വും വ​ലി​യ ഹെ​ലി​കോ​പ്ട​ര്‍ നി​ർ​മാ​ണ​ശാ​ല ക​ര്‍ണാ​ട​ക തു​മ​കൂ​രു​വി​ല്‍ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി രാ​ജ്യ​ത്തി​ന് സ​മ​ര്‍പ്പി​ച്ചു. രാ​ജ്യ​ത്തി​ന്റെ സൈ​നി​ക ആ​വ​ശ്യ​ങ്ങ​ൾ​ക്ക് വി​ദേ​ശ​രാ​ജ്യ​ങ്ങ​ളെ ആ​ശ്ര​യി​ക്കു​ന്ന​ത് കു​റ​ക്ക​ണ​മെ​ന്നും വി​മാ​ന​വാ​ഹി​നി​ക്ക​പ്പ​ലു​ക​ള്‍, യു​ദ്ധ​വി​മാ​ന​ങ്ങ​ള്‍ എ​ന്നി​വ നി​ർ​മി​ക്കു​ന്ന​തി​ൽ രാ​ജ്യം സ്വ​യം​പ​ര്യാ​പ്ത​മാ​വു​ക​യാ​ണെ​ന്നും ന​രേ​ന്ദ്ര മോ​ദി പ​റ​ഞ്ഞു. പ്ര​തി​രോ​ധ​രം​ഗ​ത്തെ ക​യ​റ്റു​മ​തി വ​ർ​ധി​ച്ചു. തു​മ​കൂ​രു​വി​ലെ ഫാ​ക്ട​റി​യി​ല്‍നി​ന്ന് മാ​ത്രം നാ​ലു​ല​ക്ഷം കോ​ടി രൂ​പ​യു​ടെ വ​രു​മാ​ന​മു​ണ്ടാ​കു​ം.

ആ​യി​ര​ക്ക​ണ​ക്കി​ന് തൊ​ഴി​ല​വ​സ​ര​ങ്ങ​ള്‍ സൃ​ഷ്ടി​ക്ക​പ്പെ​ടു​ം. ഹി​ന്ദു​സ്ഥാ​ന്‍ എ​യ​റോ​നോ​ട്ടി​ക്‌​സ് ലി​മി​റ്റ​ഡിന്റെ (എ​ച്ച്.​എ.​എ​ല്‍) പേ​രി​ല്‍ പ്ര​തി​പ​ക്ഷം ക​ള്ളം പ്ര​ച​രി​പ്പി​ക്കു​ക​യും പാ​ര്‍ല​മെ​ന്റ് ദി​വ​സ​ങ്ങ​ളോ​ളം സ്തം​ഭി​പ്പി​ക്കു​ക​യും ചെ​യ്തു. ഇ​ന്ന് എ​ച്ച്.​എ.​എ​ല്ലി​ന്റെ ശ​ക്തി​സ്തം​ഭ​മാ​യി നി​ല്‍ക്കു​ന്ന ഈ ​ഫാ​ക്ട​റി നു​ണ​പ്ര​ചാ​ര​ണ​ങ്ങ​ള്‍ പൊ​ളി​ക്കു​ക​യാ​ണെ​ന്നും മോ​ദി പ​റ​ഞ്ഞു. 615 ഏ​ക്ക​റി​ൽ സ്ഥി​തി​ചെ​യ്യു​ന്ന നി​ർ​മാ​ണ​ശാ​ല​ക്ക് 2016ലാ​ണ് ന​രേ​ന്ദ്ര മോ​ദി ത​റ​ക്ക​ല്ലി​ട്ട​ത്. ഇ​വി​ടെ നി​ര്‍മി​ച്ച ലൈ​റ്റ് യൂ​ട്ടി​ലി​റ്റി ഹെ​ലി​കോ​പ്ട​ര്‍ (എ​ല്‍.​യു.​എ​ച്ച്) പ്ര​ധാ​ന​മ​ന്ത്രി പു​റ​ത്തി​റ​ക്കി. ഹെ​ലി​കോ​പ്ട​റു​ക​ള്‍ നി​ര്‍മി​ക്കാ​നും ക​യ​റ്റു​മ​തി ചെ​യ്യാ​നും ശേ​ഷി​യു​ള്ള ഗ്രീ​ന്‍ഫീ​ല്‍ഡ് ഹെ​ലി​കോ​പ്ട​ര്‍ നി​ർ​മാ​ണ​ശാ​ല​കൂ​ടി​യാ​ണി​ത്.

ത​ദ്ദേ​ശീ​യ​മാ​യി രൂ​പ​ക​ല്‍പ​ന ചെ​യ്ത ഒ​റ്റ എ​ന്‍ജി​ന്‍ വി​വി​ധോ​ദ്ദേ​ശ യൂ​ട്ടി​ലി​റ്റി ഹെ​ലി​കോ​പ്ട​റാ​യ ലൈ​റ്റ് യൂ​ട്ടി​ലി​റ്റി ഹെ​ലി​കോ​പ്ട​റു​ക​ൾ (എ​ല്‍.​യു.​എ​ച്ച്.) ആ​ണ് തു​മ​കൂ​രു ഗു​ബ്ബി​യി​ലെ നി​ർ​മാ​ണ​ശാ​ല​യി​ൽ ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ നി​ർ​മി​ക്കു​ക. പി​ന്നീ​ട് ലൈ​റ്റ് കോ​മ്പാ​റ്റ് ഹെ​ലി​കോ​പ്ട​ര്‍ (എ​ല്‍.​സി.​എ​ച്ച്), ഇ​ന്ത്യ​ന്‍ മ​ള്‍ട്ടി​റോ​ള്‍ ഹെ​ലി​കോ​പ്ട​ര്‍ (ഐ.​എം.​ആ​ര്‍.​എ​ച്ച്) തു​ട​ങ്ങി​യ ഹെ​ലി​കോ​പ്ട​റു​ക​ള്‍ നി​ര്‍മി​ക്കു​ന്ന​തി​നു​ള്ള സൗ​ക​ര്യ​ങ്ങ​ൾ ഏ​ര്‍പ്പെ​ടു​ത്തും.

ഹെ​ലി​കോ​പ്ട​റു​ക​ളു​​ടെ അ​റ്റ​കു​റ്റ​പ്പ​ണി​യും ഇ​വി​ടെ ന​ട​ക്കും. 20 വ​ര്‍ഷ​ത്തി​നി​ടെ ആ​യി​ര​ത്തി​ല​ധി​കം ഹെ​ലി​കോ​പ്ട​റു​ക​ള്‍ നി​ര്‍മി​ക്കാ​നാ​ണ് എ​ച്ച്.​എ.​എ​ല്‍ ല​ക്ഷ്യ​മി​ടു​ന്ന​ത്. മൂ​ന്നു​മു​ത​ല്‍ 15 ട​ണ്‍ വ​രെ ഭാ​ര​മു​ള്ള ഹെ​ലി​കോ​പ്ട​റു​ക​ള്‍ ഇ​വി​ടെ നി​ര്‍മി​ക്കും. ഇ​തി​ലൂ​ടെ പ്ര​ദേ​ശ​ത്തെ 6000 പേ​ര്‍ക്ക് തൊ​ഴി​ല്‍ ല​ഭി​ക്കും. പ്ര​തി​രോ​ധ​മ​ന്ത്രി രാ​ജ്‌​നാ​ഥ് സി​ങ്, മു​ഖ്യ​മ​ന്ത്രി ബ​സ​വ​രാ​ജ് ബൊ​മ്മെ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Tumakuru Helicopter Factory
News Summary - Tumakuru Helicopter Factory The country owns
Next Story