കീഴടങ്ങാൻ തയാറായില്ല, കാലിൽ വെടിവെച്ച് വീഴ്ത്തി പൊലീസ്; എ.ടി.എം കൊള്ള സംഘത്തെ പിടികൂടിയത് അതി സാഹസികമായി
text_fieldsബംഗളൂരു: കലബുറഗിയിലെ ജില്ലാ ആസ്ഥാനത്ത് രണ്ടാഴ്ച മുമ്പ് നടന്ന എ.ടി.എം കവർച്ചയിൽ ഉൾപ്പെട്ട രണ്ടുപേരെ പൊലീസ് സാഹസികമായി പിടികൂടി. പൊലീസിനെ ആക്രമിക്കാൻ തുനിഞ്ഞ ഇവരെ കാലിന് വെടിവെച്ചാണ് പൊലീസ് കീഴടക്കിയത്.
ഹരിയാന മേവാത്ത് സ്വദേശികളായ തസ്ലിം (28), ഷരീഫ് (22) എന്നിവരാണ് അറസ്റ്റിലായത്. ഇരുവരും മേവാത്ത് കൊള്ളസംഘത്തിലെ അംഗങ്ങളാണെന്ന് കലബുറുഗി പൊലീസ് കമീഷ്ണർ എസ്.ഡി.ശരണപ്പ പറഞ്ഞു.
രണ്ടാഴ്ച്ച മുൻപാണ് എസ്.ബി.ഐ എ.ടി.എം ഗ്യാസ് കട്ടർ ഉപയോഗിച്ച് തകർത്ത് 18 ലക്ഷം രൂപ കവർന്നത്. ഈ കേസിൽ ഉൾപ്പെട്ടവരാണ് പിടിയിലായവർ.
സംശയാസ്പദമായി കണ്ട ഡൽഹി രജിസ്ട്രേഷനിലുള്ള കാറിനെ പിന്തുടർന്നപ്പോഴാണ് എം.ടി.എം കവർച്ചക്കർ വലയിലായത്. പൊലീസിനെ ആക്രമിക്കാൻ തുനിഞ്ഞതോടെ വെടിവെപ്പിലൂടെയാണ് ഇരുവരെയും പൊലീസ് കീഴടക്കിയത്.
ഏറ്റുമുട്ടലിൽ എസ്.ഐ ബസവരാജ്, കോൺസ്റ്റബിൾമാരായ രാജു, മഞ്ജുനാഥ്, ഫിറോസ് എന്നിവർക്ക് പരിക്കേറ്റു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.