Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightതോ​ക്കും...

തോ​ക്കും വെ​ടി​യു​ണ്ട​ക​ളു​മാ​യി ര​ണ്ട് മ​ല​യാ​ളി​ക​ൾ അ​റ​സ്റ്റി​ൽ

text_fields
bookmark_border
തോ​ക്കും വെ​ടി​യു​ണ്ട​ക​ളു​മാ​യി ര​ണ്ട് മ​ല​യാ​ളി​ക​ൾ അ​റ​സ്റ്റി​ൽ
cancel
camera_alt

അ​റ​സ്റ്റി​ലാ​യ യു​വാ​ക്ക​ൾ

മം​ഗ​ളൂ​രു: തോ​ക്കും വെ​ടി​യു​ണ്ട​ക​ളു​മാ​യി ര​ണ്ട് പേ​രെ മം​ഗ​ളൂ​രു സി​റ്റി സെ​ൻ​ട്ര​ൽ ക്രൈം​ബ്രാ​ഞ്ച് പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. മ​ഞ്ചേ​ശ്വ​രം പൊ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലെ മു​ഹ​മ്മ​ദ് അ​സ്‌​ഗ​ർ (26), അ​ബ്ദു​ൽ നി​സാ​ർ (29) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

ക​ർ​ണാ​ട​ക ത​ല​പ്പാ​ടി​യി​ലെ പി​ലി​ക്കൂ​ർ ഭാ​ഗ​ത്ത് ര​ണ്ടു​പേ​ർ ക​റു​ത്ത കാ​റി​ൽ തോ​ക്കു​മാ​യി ക​റ​ങ്ങു​ന്ന​താ​യി വി​വ​രം ല​ഭി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ഇ​വ​ർ പി​ടി​യി​ലാ​യ​തെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു. ര​ണ്ട് തോ​ക്കു​ക​ൾ, വെ​ടി​യു​ണ്ട​ക​ൾ, മൊ​ബൈ​ൽ ഫോ​ണു​ക​ൾ എ​ന്നി​വ പി​ടി​ച്ചെ​ടു​ത്തു.

സ​ഞ്ച​രി​ച്ച കാ​റും ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഉ​ള്ളാ​ൾ പൊ​ലീ​സ് സ്റ്റേ​ഷ​നി​ൽ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ണ്ട്. പി​ടി​യി​ലാ​യ മു​ഹ​മ്മ​ദ് അ​സ്ഗ​റി​നെ​തി​രെ മ​ഞ്ചേ​ശ്വ​രം പൊ​ലീ​സ് സ്റ്റേ​ഷ​നി​ൽ എ​ട്ട് കേ​സു​ക​ളു​ണ്ടെ​ന്ന് അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു.

പൊ​ലീ​സ് ക​മീ​ണ​ർ അ​നു​പം അ​ഗ​ർ​വാ​ളി​ന്റെ നി​ർ​ദേ​ശ പ്ര​കാ​രം സി​സി​ബി എ.​സി.​പി ഗീ​ത കു​ൽ​ക്ക​ർ​ണി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഇ​ൻ​സ്പെ​ക്ട​ർ ശ്യാം ​സു​ന്ദ​ർ, എ​സ്.​ഐ എം.​വി. സു​ധീ​പ്, സി.​സി.​ബി ഉ​ദ്യോ​ഗ​സ്ഥ​ർ എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:GunMalayalisBulletsArrest
News Summary - Two Malayalis arrested with gun and bullets
Next Story