ഉദയനഗർ ക്ഷേത്രം നവരാത്രി ആഘോഷം തുടങ്ങി
text_fieldsബംഗളൂരു: ബാംഗ്ലൂർ ഉദയനഗർ ശ്രീ അയ്യപ്പ ക്ഷേത്രത്തിലെ ഈ വർഷത്തെ നവരാത്രി ആഘോഷം തുടങ്ങി. ഒമ്പത് ദിവസം നീളുന്ന നവരാത്രിയോട് അനുബന്ധിച്ച് എല്ലാ ദിവസവും വൈകീട്ട് ഭക്തിസാന്ദ്രമായ വിവിധയിനം കലാപരിപാടികൾ നടക്കും. പരിപാടിക്കു ശേഷം ഹരിവരാസനം, പ്രസാദവിതരണം നടക്കും. ഇന്നലെ പ്രിയദർശിനി സ്കൂൾ ഓഫ് ഡാൻസ് അവതരിപ്പിച്ച നൃത്തം ഉണ്ടായിരുന്നു. 28നും 29നും ഭജനപരിപാടി ഉണ്ടാകും. 30ന് സരിനയും സംഘവും ക്ലാസിക്കൽ ഡാൻസ് അവതരിപ്പിക്കും. ഒക്ടോബർ ഒന്നിന് ശശികുമാറും സംഘവും ഡിവോഷനൽ ഓർകസ്ട്ര നടത്തും. രണ്ടിന് വൈകീട്ട് 6.30ന് പുസ്തക പൂജ. തുടർന്ന് ശിൽപജയും സംഘവും അവതരിപ്പിക്കുന്ന ക്ലാസിക്കൽ ഡാൻസ്. മൂന്നിന് രാധ പ്രസാദിന്റെ പ്രഭാഷണം.
ഒക്ടോബർ നാലിന് സർവൈശ്വര്യപൂജ. അഞ്ചാം തീയതി രാവിലെ എട്ടിന് വിദ്യാരംഭം. 9.30ന് വിദ്യഗോപാല മന്ത്രാർച്ചനയും നടക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.