യു.ഡി.എഫ് കർണാടക കൺവെൻഷൻ
text_fieldsബംഗളൂരു: ലോക്സഭ തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർഥികളുടെ പ്രചാരണാർഥം യു.ഡി.എഫ് കർണാടക തെരഞ്ഞെടുപ്പ് കൺവെൻഷൻ സംഘടിപ്പിച്ചു. ബംഗളൂരു ശിഹാബ് തങ്ങൾ സെന്ററിൽ നടന്ന കൺവെൻഷനിൽ ഡി.സി.സി കോഴിക്കോട് ജില്ല പ്രസിഡന്റ് അഡ്വ. കെ. പ്രവീൺ കുമാർ, മുൻ എം.എൽ.എ പാറക്കൽ അബ്ദുല്ല, യു.ഡി.എഫ് കർണാടക നേതാക്കൾ തുടങ്ങിയവർ സംബന്ധിച്ചു. കണ്ണൂർ ലോക്സഭാ മണ്ഡലങ്ങളിലെ യു.ഡി.എഫ് സ്ഥാനാർഥി കെ. സുധാകരനെ വിജയിപ്പിക്കുന്നതിനുവേണ്ടി ചേർന്ന യോഗത്തിൽ അഡ്വ. പ്രമോദ് നമ്പ്യാർ അധ്യക്ഷത വഹിച്ചു. വിവിധ പ്രചാരണ പ്രവർത്തനങ്ങൾക്ക് യോഗം രൂപം നൽകി. പരമാവധി വോട്ടർമാരിൽ രാഷ്ട്രീയ സാഹചര്യം എത്തിക്കുന്നതിനുവേണ്ടിയുള്ള പ്രവർത്തനങ്ങൾ ക്രമീകരിക്കാൻ യോഗം തീരുമാനിച്ചു.
കണ്ണൂർ ലോക്സഭയിലെ വിവിധ മണ്ഡലങ്ങളിലെ കോഓഡിനേഷൻ കമ്മിറ്റി ഭാരവാഹികളെ തെരഞ്ഞെടുത്തു. യോഗം കെ.പി.സി.സി മൈനോറിറ്റി ജനറൽ സെക്രട്ടറി മുനീർ ഹെബ്ബാൾ ഉദ്ഘാടനം ചെയ്തു. ഷംസുദ്ദീൻ കൂടാളി, എം.കെ. റസാഖ്, സിറാജ്, ബഷീർ, പി.മുനീർ തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു. റഹീം ചാവശ്ശേരി സ്വാഗതവും ഡോ. നകുൽ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.