യു.ഡി.എഫ് കർണാടക തെരഞ്ഞെടുപ്പ് കൺവെൻഷൻ
text_fieldsബംഗളൂരു: കർണാടക നിയമസഭ തെരഞ്ഞെടുപ്പ് ഇന്ത്യൻ രാഷ്ട്രീയത്തിന്റെ ഭാവി നിർണയിക്കുന്നതാണെന്ന് പി.കെ.കുഞ്ഞാലിക്കുട്ടി. കോൺഗ്രസ് സ്ഥാനാർഥി എൻ.എ. ഹാരിസിന്റെ മണ്ഡലമായ ശാന്തിനഗറിൽ സംഘടിപ്പിച്ച കൺവെൻഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വർഗീയ ചേരിതിരിവുകൾ സൃഷ്ടിച്ചും ഭീഷണിപ്പെടുത്തിയുമാണ് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ബി.ജെ.പി അധികാരം പിടിച്ചെടുക്കുന്നത്. രാജ്യത്തിന്റെ മതേതര സ്വഭാവം നിലനിർത്താനും അഖണ്ഡത കാത്തുസൂക്ഷിക്കാനും കോൺഗ്രസ് അധികാരത്തിലെത്തണമെന്നും അദ്ദേഹം പറഞ്ഞു.
പല മണ്ഡലങ്ങളിലും ജയപരാജയങ്ങൾ നിർണയിക്കാൻ മലയാളികൾക്കാകുമെന്നും അതിനാൽ ആരും വോട്ടവകാശം പാഴാക്കരുതെന്നും അദ്ദേഹം അഭ്യർഥിച്ചു. ചെയർമാൻ അഡ്വ. സത്യൻ പുത്തൂർ അധ്യക്ഷത വഹിച്ചു. ഡോ. എൻ.എ. മുഹമ്മദ് ഉദ്ഘാടനം ചെയ്തു.
എം.കെ. നൗഷാദ്, ടി.സി. സിറാജ്, സിദ്ദീഖ് തങ്ങൾ, ജെയ്സൺ ലൂക്കോസ്, മെറ്റി ഗ്രേസ്, കുഞ്ഞിക്കണ്ണൻ, അഹമ്മദ് സജു, സുമോജ് മാത്യു, ഹമീദ് ഹാജി, അഡ്വ. പ്രമോദ്, ഷംസുദ്ദീൻ കൂടാളി, അബ്ദുൽ ലത്തീഫ് എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.