ഉഡുപ്പി ജില്ല മുസ്ലിം ഐക്യവേദി: പ്രസിഡന്റ് എം.എ. മൗല
text_fieldsമംഗളൂരു: ഉഡുപ്പി ജില്ല മുസ്ലിം ഒക്കൂട്ടയുടെ (ഐക്യവേദി) രണ്ട് വർഷത്തേക്കുള്ള പുതിയ പ്രസിഡന്റായി പ്രമുഖ വ്യവസായി എം.എ. മൗലയെ തെരഞ്ഞെടുത്തു. ഉഡുപ്പി യു.ബി.എം.സി ഹാളിൽ നടന്ന 2025-26 വാർഷിക പൊതുയോഗത്തിലാണ് തെരഞ്ഞെടുപ്പ് നടന്നത്. സാമൂഹിക, വിദ്യാഭ്യാസ, സാമുദായിക പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന മൗല നേരത്തേ രണ്ടുതവണ ഒക്കൂട്ട ജനറൽ സെക്രട്ടറിയായും ഒരുതവണ വൈസ് പ്രസിഡന്റായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
യാസീൻ മാൽപെ, ഇദ്രിസ് ഹൂഡ്, ഇഖ്ബാൽ കടപ്പാടി, റഫീഖ് ഗംഗോളി, മൗലാന സമീർ അഹമ്മദ് റഷാദി കണ്ടലൂർ ജില്ല കമ്മിറ്റി അംഗങ്ങളായി തെരഞ്ഞെടുത്തു.വിവിധ സംഘടനാ പ്രതിനിധികളായി തൗഫീഖ് അബ്ദുല്ല നാവുണ്ട, ഡോ.അബ്ദുൽ അസീസ് മണിപ്പാൽ, അബ്ദുറഹ്മാൻ കണ്ണങ്ങാർ, ഖാലിദ് മണിപ്പുര എന്നിവരെ നിയമിച്ചു.ഉഡുപ്പി താലൂക്കിൽനിന്ന് ജില്ലാ കമ്മിറ്റി അംഗങ്ങളായി അബ്ദുൾ അസീസ് ഉദ്യാവാര, യാസീൻ ബെംഗ്രെ, സയ്യിദ് ഫരീദ്, ഇഖ്ബാൽ മന്ന, ഷബീർ മാൽപെ, ഇർഷാദ് നെജാർ, വി.എസ്. ഉമർ, ആദിൽ ഹൂഡ് എന്നിവരെ തെരഞ്ഞെടുത്തു.കുന്താപുരത്തുനിന്ന് റിയാസ് കോടി, ദസ്തഗീർ കണ്ടലൂർ, ഷബാൻ ഹംഗ്ലൂർ, മുഷ്താഖ് ഹെന്നബൈലു, ഹനീഫ് ഗുൽവാദി എന്നിവരെ തെരഞ്ഞെടുത്തു.
ഷാബി അഹമ്മദ് ഖാസി, നസീർ അഹമ്മദ് ഷർഫുദ്ദീൻ, അൻവർ അലി, മുഹമ്മദ് അസം ഷെയ്ഖ്, മുഹമ്മദ് ഇഖ്ബാൽ എന്നിവർ കാപ്പ് താലൂക്കിൽനിന്നുള്ളവരാണ്. കാർക്കള താലൂക്കിൽനിന്നുള്ള മുഹമ്മദ് ഗൗസ്, അഷ്ഫാഖ് അഹമ്മദ്, നാസിർ ഷെയ്ഖ്, മുഹമ്മദ് ഷെരീഫ് ബംഗ്ലേഗുഡ്ഡെ, മുഹമ്മദ് ഷെരീഫ് റെഞ്ജാല, ബ്രഹ്മാവറിൽനിന്നുള്ള താജുദ്ദീൻ ഇബ്രാഹിം, ഇബ്രാഹിം കോട്ട, ആസിഫ് ബായിക്കാടി, അസ്ലം ഹൈക്കാടി, ഹാറൂൺ റഷീദ് സാസ്താന, ബൈന്ദൂർ താലൂക്കിൽനിന്നുള്ള ഷംസ് തബ്രീസ്, ഷെയ്ഖ് ഫയാസ് അലി, അമിൻ ഗോലിഹോളെ, അഫ്താബ് കിരി മഞ്ചേശ്വര എന്നിവരും തുഫൈൽ ഷഹാബുദ്ദീനും തെരഞ്ഞെടുക്കപ്പെട്ടു.
ജില്ല കമ്മിറ്റി യോഗത്തിൽ ഇസ്മായിൽ ഹുസൈൻ കാടപ്പാടി, മുസ്തഫ സഅദി മൂലൂർ, ടി. എം. സഫ്റുല്ല ഹൂഡ്, ഖത്തീബ് റാഷിദ് മൽപെ, ബുവാജി മുഹ്സിൻ ബൈന്ദൂർ, ശൈഖ് അബ്ദുല്ലത്തീഫ് മദനി, റൈഹാൻ ത്രാസി, അബു മുഹമ്മദ് മുജാവർ കുന്താപുരം, പീർ സാഹിബ് അദി ഉടുപ്പി എന്നിവർ പ്രസംഗിച്ചു.ഭട്കലിലെ മജ്ലിസ്-ഇ-ഇസ്ലാഹ് വ തൻസീം ജനറൽ സെക്രട്ടറി മൗലാന അബ്ദുർ റഖിബ് നദ്വി തെരഞ്ഞെടുപ്പിന് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.