മൽപെ കൂട്ടക്കൊല കേസ് പ്രതിക്കെതിരെ ജനരോഷം; പൊലീസ് ലാത്തിച്ചാർജ്
text_fieldsമംഗളൂരു: ഉഡുപ്പി ജില്ലയിൽ മൽപെ പൊലീസ് സ്റ്റേഷൻ പരിധിയിലെ നെജാറുവിൽ പ്രവാസിയുടെ ഭാര്യയേയും മൂന്ന് മക്കളേയും കൊന്ന കേസിലെ പ്രതിക്കെതിരെ ജനരോഷം.വ്യാഴാഴ്ച വൈകുന്നേരം കൂട്ടക്കൊല നടന്ന വീട്ടിൽ തെളിവെടുപ്പിന് കൊണ്ടുവന്നപ്പോൾ ആൾക്കൂട്ടം പാഞ്ഞടുക്കുകയായിരുന്നു.
കേസിലെ പ്രതി എയർ ഇന്ത്യ ജീവനക്കാരനായി പ്രവർത്തിക്കുന്ന മുൻ മഹാരാഷ്ട്ര പൊലീസ് മഹാരാഷ്ട്ര സാംഗ്ലി സ്വദേശി പ്രവീൺ അരുൺ ഛൗഗലെയെ(39) വൻ സുരക്ഷ സന്നാഹങ്ങളോടെയാണ് പൊലീസ് സംഭവസ്ഥലത്ത് എത്തിച്ചത്.എന്നാൽ ജനക്കൂട്ടം ബാരിക്കേഡുകൾ ചാടിക്കടന്ന് ഇങ്ങ് വിട്ടു തരൂ തങ്ങൾ കൈകാര്യം ചെയ്തോളാം എന്നാർത്ത് കൊലപാതകിക്കെതിരെ ആഞ്ഞടുക്കുകയായിരുന്നു.പൊലീസ് ലാത്തിച്ചാർജ് നടത്തിയാണ് അക്രമാസക്തരായ ആൾക്കൂട്ടത്തെ പിരിച്ചയച്ചത്.പൊലീസിന്റെ ഈ നടപടിയിൽ ജനക്കൂട്ടം റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു.
ബുധനാഴ്ച വൈകുന്നേരം ഉഡുപ്പി ജില്ല .കോടതി 14 ദിവസം പൊലീസ് കസ്റ്റഡിയിൽ റിമാൻഡ് ചെയ്ത പ്രതിയുമായി അന്വേഷണം തുടരുകയാണ്. സൗദി അറേബ്യയിൽ ജോലി ചെയ്യുന്ന കെമ്മണ്ണു ഹമ്പൻകട്ടയിലെ നൂർ മുഹമ്മദിന്റെ ഭാര്യ ഹസീന (46), മക്കൾ അഫ്നാൻ(23),ഐനാസ്(21), അസീം (12) എന്നിവരാണ് ഞായറാഴ്ച രാവിലെ 8.30നും ഒമ്പതിനും ഇടയിലായിരുന്നു കൊല്ലപ്പെട്ടത്. കൂട്ടക്കൊലയുമായി ബന്ധപ്പെട്ട് ചില പത്രങ്ങളും ചാനലുകളും പോർട്ടലുകളും കുടുംബത്തിന് അപകീർത്തികരമായ വാർത്തകൾ പ്രസിദ്ധീകരിക്കുന്നതിൽ ഉഡുപ്പി മുസ്‌ലിം ഒർക്കൂട്ട(ഐക്യവേദി) അടിയന്തര യോഗം ചേർന്ന് പ്രതിഷേധിച്ചു.
ജില്ല പൊലീസിന്റെ ചടുലമായ നീക്കത്തെ അനുമോദിച്ചു.കൊല്ലപ്പെട്ട എയർഹോസ്റ്റസിന്റെ പിതാവാകാൻ പ്രായമുള്ള പ്രതിയുമായി ബന്ധപ്പെടുത്തി പ്രണയ കഥ പ്രചരിപ്പിക്കുകയാണ്. പൊലീസ് കണ്ടെത്താത്ത നുണകൾ നൽകുന്ന വാർത്തകൾക്ക് നിയന്ത്രണം ഏർപ്പെടുത്തണം.സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കണം -ഐക്യവേദി പത്രക്കുറിപ്പിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.