ഉഡുപ്പി കൂട്ടക്കൊല: പ്രതിയുടെ ജുഡീഷ്യൽ കസ്റ്റഡി 18 വരെ നീട്ടി
text_fieldsമംഗളൂരു: ഉഡുപ്പി മൽപെ നജാറുവിൽ സൗദി അറേബ്യ പ്രവാസിയുടെ വീട്ടിൽ അതിക്രമിച്ചുകയറി നാലുപേരെ കൊലപ്പെടുത്തിയ കേസിലെ പ്രതി മഹാരാഷ്ട്ര സാംഗ്ലി സ്വദേശി പ്രവീൺ അരുൺ ഛൗഗാലെയെ (39) കോടതി ഈ മാസം 18 വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ പൊലീസിന് കൈമാറി. കസ്റ്റഡി കാലാവധി ചൊവ്വാഴ്ച അവസാനിച്ചതിനെത്തുടർന്നാണ് ഉഡുപ്പി ജില്ല സെഷൻസ് കോടതി നീട്ടി നൽകിയത്. ഹരിയടുക്ക ജില്ല ജയിലിൽ കൊടുംകുറ്റവാളി എന്ന നിലയിൽ പ്രത്യേക സെല്ലിൽ പാർപ്പിച്ച പ്രതിയെ ബംഗളൂരു പരപ്പന അഗ്രഹാര സെൻട്രൽ ജയിലിലേക്കു മാറ്റിയിരുന്നു.
കഴിഞ്ഞ മാസം 15നാണ് മുൻ പുണെ പൊലീസും എയർ ഇന്ത്യ എക്സ്പ്രസ് ജീവനക്കാരനുമായ പ്രതിയെ അറസ്റ്റ് ചെയ്തത്. സൗദി അറേബ്യയിൽ ജോലി ചെയ്യുന്ന കെമ്മണ്ണു ഹമ്പൻകട്ടയിലെ നൂർ മുഹമ്മദിന്റെ ഭാര്യ ഹസീന (46), മക്കൾ അഫ്നാൻ (23), ഐനാസ് (21), അസീം (12) എന്നിവർ കഴിഞ്ഞ മാസം 12നാണ് കൊല്ലപ്പെട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.