ബംഗളൂരുവിലെ അനധികൃത കെട്ടിടങ്ങൾ പൊളിച്ചുനീക്കും -ഉപമുഖ്യമന്ത്രി
text_fieldsബംഗളൂരു: ബംഗളൂരു നഗരത്തിലെ അനധികൃത കെട്ടിടങ്ങളും അപകട ഭീഷണിയുള്ള കെട്ടിടങ്ങളും പൊളിച്ചുനീക്കുമെന്ന് ഉപമുഖ്യന്ത്രി ഡി.കെ. ശിവകുമാർ പറഞ്ഞു. അനധികൃത കെട്ടിടങ്ങളുടെ രജിസ്ട്രേഷൻ തടയുമെന്നും കൈയേറ്റ നിർമിതികൾ പൊളിക്കുമെന്നും ബംഗളൂരു വികസന വകുപ്പിന്റെ ചുമതലകൂടി വഹിക്കുന്ന അദ്ദേഹം വ്യക്തമാക്കി. അനധികൃത നിർമാണം തടയാനും കൈയേറ്റം ഒഴിവാക്കാനും കൂടുതൽ അധികാരങ്ങൾ ബി.ബി.എം.പി, ബി.ഡി.എ അടക്കമുള്ളവക്ക് നൽകും. അനധികൃത കെട്ടിടങ്ങൾക്കെതിരെ നടപടി സ്വീകരിക്കുന്നതിൽനിന്ന് ഉദ്യോഗസ്ഥരെ തടയുന്നതായിരുന്നു മുൻ സർക്കാറിന്റെ സമീപനമെന്നും ഉപമുഖ്യമന്ത്രി കുറ്റപ്പെടുത്തി.
ബൃഹത് ബംഗളൂരു മഹാ നഗര പാലികെ (ബി.ബി.എം.പി), ബംഗളൂരു ഡെവലപ്മെന്റ് അതോറിറ്റി (ബി.ഡി.എ), ബംഗളൂരു മെട്രോപൊളിറ്റൻ റീജൻ ഡെവലപ്മെന്റ് അതോറിറ്റി (ബി.എം.ആർ.ഡി.എ) തുടങ്ങിയവക്ക് കൂടുതൽ അധികാരവും സ്വാതന്ത്ര്യവും നൽകും. കൈയേറ്റങ്ങൾ ഒഴിപ്പിക്കുന്നതിന് കൂടുതൽ ഫോക്കസ് നൽകുമെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.