‘അനാരോഗ്യകരമായ ജീവിതശൈലി യുവാക്കളിൽ പക്ഷാഘാതം വർധിപ്പിക്കുന്നു’
text_fieldsബംഗളൂരു: പൊതുവേ പ്രായമായവരിൽ കണ്ടുവരുന്ന രോഗാവസ്ഥയായ സ്ട്രോക്ക് ഇപ്പോൾ യുവജനങ്ങൾക്കിടയിലും ഭയാനകമാംവിധം വർധിക്കുകയാണെന്ന് എച്ച്.സി.എ.എച്ച് റിക്കവറി ആൻഡ് റീഹാബിലിറ്റേഷൻ സെന്ററിലെ സ്പെഷലിസ്റ്റായ ഡോ. ധീരജ് അഡിഗ അഭിപ്രായപ്പെട്ടു. ദൊംലൂരിലെ സെന്ററിൽ സംഘടിപ്പിച്ച ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മോശം ജീവിതശൈലി തിരഞ്ഞെടുപ്പുകൾ, വിട്ടുമാറാത്ത സമ്മർദം, പാരിസ്ഥിതിക സ്വാധീനം തുടങ്ങിയ ഘടകങ്ങളാൽ, കൗമാരപ്രായത്തിൽ തന്നെയുള്ള വ്യക്തികളിൽ സ്ട്രോക്ക് കേസുകളുടെ എണ്ണം വർധിച്ചുകൊണ്ടിരിക്കുകയാണ്. ഇത് പലപ്പോഴും ഗുരുതരമായ ന്യൂറോളജിക്കൽ പ്രശ്നങ്ങളിലേക്ക് നയിക്കുന്നു. നേരത്തെയുള്ള ഇടപെടലും പുനരധിവാസവും മൂലം രോഗിയെ വീണ്ടെടുക്കാനാവുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
സ്ട്രോക്ക് രോഗികൾക്ക് വീണ്ടെടുക്കലിന്റെ ഘട്ടം അത്യന്താപേക്ഷിതമാണ്. സ്ട്രോക്ക് ബാധിച്ച 19 വയസ്സുള്ള ആൺകുട്ടിയെ ഇത്തരത്തിൽ 50 ദിവസത്തിനുള്ളിൽ വീണ്ടെടുക്കാനായത് പ്രതീക്ഷ നൽകുന്നതായും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.