മൈസൂരു സർവകലാശാല: അധികാരപരിധി ജില്ലയിൽ മാത്രം
text_fieldsബംഗളൂരു: മൈസൂരു സർവകലാശാലയുടെ അധികാരപരിധി മൈസൂരു ജില്ലയിൽ മാത്രമാക്കിയുള്ള വിജ്ഞാപനം ഉന്നതവിദ്യാഭ്യാസവകുപ്പ് ഉടൻ പുറപ്പെടുവിക്കും. മൈസൂരു സർവകലാശാലയുടെ പ്രവർത്തനഭാരം കുറക്കുന്നതിന്റെ ഭാഗമായാണ് നടപടി.
മാണ്ഡ്യ, ചാമരാജ നഗർ, ഹാസൻ എന്നിവിടങ്ങളിലുള്ള കോളജുകളുമായുള്ള മൈസൂരു സർവകലാശാലയുടെ ബന്ധം വേർപെടുത്തും. ഇവിടങ്ങളിലും ഹാസനിലും അടുത്ത അധ്യയന വർഷം മുതൽ പുതിയ സർവകലാശാലകൾ പ്രവർത്തനം തുടങ്ങും.
നിലവിൽ ആകെ 234 വിദ്യാഭ്യാസ സ്ഥാപനങ്ങളിലായി 1.15 ലക്ഷത്തിലധികം വിദ്യാർഥികളാണ് മൈസൂരു സർവകലാശാലക്ക് കീഴിൽ പഠിക്കുന്നത്. പുതിയ സർവകലാശാലകൾ വരുന്നതോടെ ആകെ 109 കോളജുകളും 40,000ത്തോളം വിദ്യാർഥികളുമായി കുറയും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.