വടക്കന്‍ കര്‍ണാടകയില്‍ കാലം തെറ്റിയ മഴ; മിന്നലില്‍ അഞ്ച് മരണം
text_fieldsബംഗളൂരു: വടക്കന്‍ കര്‍ണാടകയിലെ ജില്ലകളില്‍ കാലം തെറ്റി മഴ. കനത്ത ഇടിമിന്നലിന്റെ അകമ്പടിയിലെത്തിയ മഴയിൽ മരണവും കൃഷിനാശവും റിപ്പോർട്ട് ചെയ്തു. മിന്നലേറ്റ് ഹുബ്ബള്ളി, ഹവേരിയിലെ ഷിഗ്ഗോണ്‍, വിജയപുരയിലെ ദേവരഹിപ്പരഗി, ഗദകിലെ റോണ്‍ എന്നിവിടങ്ങളിൽ അഞ്ച് മരണം സംഭവിച്ചു.
വിജയപുരയിലെ ദേവരഹിപ്പരഗി താലൂക്കിലെ ആലഗുര് ഗ്രാമത്തിലെ ആകാശ് ഹൈയ്യാലദപ്പ യാങ്കാച്ചി(19) മരിച്ചവരില്‍ ഒരാള്‍. ബദാമി, ബാഗല്‍കോട്ട് ജില്ലകളില്‍ മിന്നലില്‍ 15 ആടുകളും ഹനഷ്യാല് ഗ്രാമത്തില്‍ ഒരു ലക്ഷം വിലമതിക്കുന്ന കാളയും ചത്തു. ധാര്‍വാഡ്, ബെളഗാവി എന്നിവിടങ്ങളില്‍ ശക്തമായ മഴയും കാറ്റും മൂലം നാശനഷ്ടങ്ങള്‍ റിപ്പോർട്ട് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

