നഗരപദ്ധതികൾ ഉടൻ പൂർത്തിയാക്കണം -ഡി.കെ
text_fieldsബംഗളൂരു: നഗരത്തിൽ അടുത്ത 20 വർഷത്തേക്കുള്ള ആവശ്യങ്ങൾ കണക്കാക്കിയാവണം വിവിധ പദ്ധതികൾ തയാറാക്കേണ്ടതെന്ന് ബൃഹത് ബംഗളൂരു മഹാനഗര പാലികെ (ബി.ബി.എം.പി) ഉദ്യോഗസ്ഥർക്ക് ബംഗളൂരു നഗരവികസന ചുമതലയുള്ള ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ നിർദേശം നൽകി.
കുടിവെള്ളപ്രശ്നവും മാലിന്യപ്രശ്നവും പരിഹരിക്കണം. എല്ലാ മേഖലയിലും ജനസംഖ്യാനുപാതികമായി കുടിവെള്ളം ലഭിക്കുന്നുണ്ടോയെന്ന് പരിശോധിക്കണം. മഴക്കാല മുന്നൊരുക്കമടക്കം ചർച്ചചെയ്യാൻ നഗരത്തിലെ എം.പി.മാരെയും എം.എൽ.എ.മാരെയും എം.എൽ.സി.മാരെയും ഉദ്യോഗസ്ഥരെയും പങ്കെടുപ്പിച്ചു നടത്തിയ യോഗത്തിലാണ് ശിവകുമാറിന്റെ നിർദേശം.
വർഷങ്ങളായി പൂർത്തിയാകാതെകിടക്കുന്ന ഈജിപുര മേൽപാലം നിർമാണം ഉടൻ പൂർത്തിയാക്കാൻ തീരുമാനിച്ചു. മഴക്കാലത്ത് അടിപ്പാതകളിൽ സംഭവിക്കാനിടയുള്ള അപകടങ്ങൾ ഒഴിവാക്കണം.
അടിപ്പാത റോഡുകളിൽ സി.സി.ടി.വി കാമറകൾ സ്ഥാപിക്കണം. സർക്കാർ നിർമാണപ്രവർത്തനങ്ങളിൽ സുതാര്യത ഉറപ്പാക്കുമെന്നും ശിവകുമാർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.