പ്രണയദിനം: ശ്രീരാമസേന ഇന്ന് ‘നിരീക്ഷണം’ നടത്തും
text_fieldsബംഗളൂരു: വാലൈന്റൻസ് ദിനമായ ചൊവ്വാഴ്ച പ്രണയിനികളുടെ സ്നേഹപ്രകടനങ്ങൾ തടയുമെന്ന് ശ്രീരാമസേന. ഇതിനായി ഹോട്ടലുകൾ, പാർക്കുകൾ തുടങ്ങിയ സ്ഥലങ്ങളിൽ നിരീക്ഷണം നടത്തുമെന്ന് ദേശീയ പ്രസിഡന്റ് പ്രമോദ് മുത്തലിക് മംഗളൂരുവിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു. പ്രണയദിന ആഘോഷങ്ങൾക്കെതിരായ പ്രവർത്തനത്തിന്റെ ഭാഗമായാണിത്. എല്ലാ വർഷവും തങ്ങൾ പ്രണയദിനത്തിലെ പരിപാടികളെ എതിർക്കാറുണ്ട്. ഇത്തവണയും അത് ചെയ്യും. കർക്കള മണ്ഡലത്തിൽനിന്ന് ഇത്തവണ മത്സരിക്കുമെന്ന് മുത്തലിക് നേരത്തേ അറിയിച്ചിരുന്നു. നിലവിൽ ഈ മണ്ഡലത്തെ പ്രതിനിധാനംചെയ്യുന്നത് ഉൗർജ-കന്നട-സാംസ്കാരിക വകുപ്പ് മന്ത്രി വി. സുനിൽ കുമാർ ആണ്. സംഘ്പരിവാറിന്റെ ഇഷ്ടക്കാരനാണ് സുനിൽകുമാർ. എന്നാൽ മണ്ഡലത്തിൽ നിന്ന് മത്സരിക്കുമെന്ന തീരുമാനത്തിൽ മാറ്റമില്ലെന്ന് മുത്തലിക് പ്രതികരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.