വന്ദേഭാരത് എക്സ്പ്രസ് ട്രെയിൻ പരീക്ഷണയോട്ടം
text_fieldsബംഗളൂരു: ബംഗളൂരു- ഹുബ്ബള്ളി വന്ദേഭാരത് എക്സ്പ്രസ് ട്രെയിൻ മേയ് അവസാനത്തോടെ ഓടിത്തുടങ്ങും. ബുധനാഴ്ച പരീക്ഷണയോട്ടം നടത്തി. മൈസൂരു- ചെന്നൈ സർവിസ് നടത്തുന്ന വന്ദേഭാരതിന്റെ ബോഗികൾ ഉപയോഗിച്ചായിരുന്നു ഇത്. ഈ ട്രെയിൻ ബുധനാഴ്ചകളിൽ സർവിസ് നടത്താറില്ല.
കർണാടകയിൽനിന്ന് സർവിസ് നടത്തുന്ന രണ്ടാമത്തെ വന്ദേഭാരത് എക്സ്പ്രസാവും ഇത്. ദക്ഷിണ പശ്ചിമ റെയിൽവേയുടെ ആദ്യ വന്ദേഭാരത് എക്സ്പ്രസും ഇതാണ്. നവംബർ മുതൽ മൈസൂരു- ബംഗളൂരു- ചെന്നൈ വന്ദേഭാരത് എക്സ്പ്രസ് ഓടിത്തുടങ്ങിയിരുന്നു. ദക്ഷിണ റെയിൽവേയാണ് ഈ ട്രെയിൻ സർവിസ് ആരംഭിച്ചത്. ചെന്നൈയിൽനിന്ന് കോയമ്പത്തൂരിലേക്കും ദക്ഷിണ റെയിൽവേ വന്ദേഭാരത് സർവിസ് ആരംഭിച്ചിട്ടുണ്ട്.
മണിക്കൂറിൽ 130 കിലോമീറ്റർ വേഗത്തിൽ സഞ്ചരിക്കാനാവുന്ന വന്ദേഭാരത് എക്സ്പ്രസ് ബംഗളൂരുവിൽനിന്ന് ഹുബ്ബള്ളിയിലേക്ക് ആറു മണിക്കൂർ കൊണ്ട് ഓടിയെത്തും. ഈ റൂട്ടിൽ ഇതുവരെയുള്ള ഏറ്റവും വേഗമേറിയ ട്രെയിൻ ആറു മണിക്കൂറും 50 മിനിറ്റുംകൊണ്ട് ഓടിയെത്തുന്ന റാണിചെന്നമ്മ എക്സ്പ്രസാണ്. 469 കിലോമീറ്റർ വരുന്ന ഹുബ്ബള്ളി- ബംഗളൂരു റെയിൽപാത ഇരട്ടപ്പാതയാക്കി വൈദ്യുതീകരിച്ചിരുന്നു. ഇതിൽ ഹുബ്ബള്ളി മുതൽ സൗൻഷി വരെ 20 കിലോമീറ്റർ മാത്രമാണ് ഇരട്ടിപ്പിക്കൽ ബാക്കിയുള്ളത്.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.