എക്സ്പ്രസ് വേയിൽ വാഹനാപകടം; മലയാളി യുവാവ് മരിച്ചു
text_fieldsബംഗളൂരു: ബംഗളൂരു-മൈസൂരു എക്സ്പ്രസ് വേയിൽ മാണ്ഡ്യക്ക് സമീപം വാഹനാപകടത്തില്‍ മലയാളി യുവാവ് മരിച്ചു. മാനന്തവാടി പായോട് വയനാട് ഡീസൽ സ്ഥാപന ഉടമ പുൽപള്ളി പാടിച്ചിറ മഞ്ഞളിൽ എം.വി. ജെറിൻ (34) ആണ് മരിച്ചത്.
ജെറിന്റെ പിതാവ് വർഗീസിനും മാതാവ് മേഴ്സിക്കുമൊപ്പം ബംഗളൂരുവില്‍ താമസിക്കുന്ന സഹോദരിയെ സന്ദർശിച്ച് കാറില്‍ നാട്ടിലേക്ക് മടങ്ങുന്നതിനിടെ തിങ്കളാഴ്ച രാവിലെ ആറരയോടെയാണ് അപകടം.
ലോറിക്ക് പിന്നില്‍ ബൊലേറോ ഇടിക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. ഗുരുതരമായി പരിക്കേറ്റ ജെറിൻ സംഭവസ്ഥലത്തുവെച്ചു തന്നെ മരിച്ചു. മൃതദേഹം മാണ്ഡ്യ സർക്കാർ ആശുപത്രിയിലേക്ക് മാറ്റി. എ.ഐ.കെ.എം.സി.സി പ്രവർത്തകനായ റഷീദ് മാണ്ഡ്യ സംഭവസ്ഥലത്തെത്തി പോസ്റ്റ്മോർട്ടം അടക്കമുള്ള നടപടിക്രമങ്ങൾക്ക് സഹായമേകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.